ഐപിഎലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കാൻ വിരാട് കോഹ്ലി; നിരാശയോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്ലി ഐപിഎലിൽ നിന്നും വിരമിക്കുന്നതായി റിപ്പോർട്ട്. 2026 ലെ ഐപിഎൽ സീസണിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി വാണിജ്യ കരാർ പുതുക്കാൻ വിരാട് കോഹ്ലി വിസമ്മതിച്ചതിനു പിന്നാലെയാണ് താരം ഐപിഎല്ലിൽ നിന്നും വിരമിക്കാനൊരുങ്ങുന്നതായുള്ള അഭ്യൂഹങ്ങളും ശക്തമായത്.

എന്നാൽ ദേശീയ മാധ്യമങ്ങളടക്കം പങ്കിട്ട റിപ്പോർട്ടുകളിൽ ഇതുവരെ വിരാട് കോഹ്‌ലിയോ ആർ‌സി‌ബിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നീണ്ട 18 വർഷത്തെ കാത്തിരിപ്പിന് ശേഷം വിരാട് കോഹ്ലി ആർസിബിക്കൊപ്പം കഴിഞ്ഞ വർഷം ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു.

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് കോഹ്‌ലി. 267 മത്സരങ്ങളിൽ നിന്ന് 39 റൺസ് ബാറ്റിങ് ആവറേജിൽ 8661 റൺസ് താരം നേടിയിട്ടുണ്ട്. എട്ട് സെഞ്ച്വറിയും 63 അർധ സെഞ്ച്വറിയും താരം നേടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ