ഇഷാന്‍ കിഷന് മാത്രമല്ല, കോഹ്ലിക്കും പറ്റിയിട്ടുണ്ട് ആ അബദ്ധം, ടീം ഒന്നാകെ ഞെട്ടിത്തരിച്ച നിമിഷം, ആരാധകര്‍ ഒരിക്കലും മറക്കില്ല ആ ദിവസം

മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ പുറത്താവല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഔട്ട് അല്ലാതിരുന്നിട്ടും അമ്പയറുടെ തീരുമാനം അംഗീകരിച്ച് ഡ്രസിങ് റൂമിലേക്ക് ഇഷാന്‍ മടങ്ങിയതാണ് എല്ലാവരെയും ഞെട്ടിച്ചത്. ദീപക് ചാഹര്‍ എറിഞ്ഞ പന്ത് ഇഷാന്റെ ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് റീപ്ലെയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ബാറ്റില്‍ തട്ടിയെന്ന തോന്നലില്‍ മടങ്ങുകയായിരുന്നു ഇഷാന്‍. അമ്പയര്‍ വരെ സംശയിച്ച ശേഷമാണ് ഔട്ട് വിളിച്ചത്. മുംബൈ താരങ്ങളാവട്ടെ ആരും ഔട്ടിനായി വാദിച്ചത് പോലുമില്ല.

ഇഷാന്‍ കിഷന് സംഭവിച്ചത് പോലെ മുന്‍പൊരിക്കല്‍ പാകിസ്ഥാനെതിരെ വിരാട് കോഹ്ലിക്കും നടന്നിരുന്നു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെയുളള മത്സരത്തിനിടെയാണ് ഈ സംഭവം. അന്ന് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കോഹ്ലി 77 റണ്‍സില്‍ നില്‍ക്കെ പാക് ബോളര്‍ മുഹമ്മദ് ആമിര്‍ ഏറിഞ്ഞ ബൗണ്‍സര്‍ അടിക്കാനുളള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഔട്ടാണെന്ന് വിചാരിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു കോഹ്ലി. എന്നാല്‍ റീപ്ലെയില്‍ പന്ത് ബാറ്റില്‍ തട്ടിയില്ലെന്ന് വളരെ വ്യക്തമായിരുന്നു. ഡ്രസിങ് റൂമിലെത്തിയ ശേഷം ഇത് കണ്ട് തന്റെ നിരാശ പ്രകടമാക്കുകയും ചെയ്തിരുന്നു താരം.

മത്സരത്തിന്റെ 48ാം ഓവറിലായിരുന്നു ഈ സംഭവം. എന്നാല്‍ കോഹ്ലിയുടെ പുറത്താവല്‍ അന്ന് ടീമിനെ കാര്യമായി ബാധിച്ചിരുന്നില്ല. കാരണം അന്ന് താരം പുറത്തായ സമയത്ത് ഇന്ത്യ 314-5 എന്ന മികച്ച സ്‌കോറിലെത്തിയിരുന്നു. അന്ന് പാകിസ്ഥാനെതിരെ ഇന്ത്യ 89 റണ്‍സിന് ജയിക്കുകയും ചെയ്തു. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 212 റണ്‍സ് എടുക്കാനേ പാകിസ്ഥാന് സാധിച്ചുളളൂ. 140 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് അന്നത്തെ കളിയില്‍ താരമായത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി