കോഹ്‌ലിയുടെ ടീം ഇന്ത്യയിലെ ഭാവി; വലിയ പ്രസ്താവന നടത്തി ക്രിസ് ഗെയ്ല്‍

വിരാട് കോഹ്‌ലി ഇനിയും വര്‍ഷങ്ങളോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമെന്ന് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയ്ല്‍. ജോലിഭാരത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുമ്പോഴും കോഹ്‌ലിക്ക് എല്ലാ ഫോര്‍മാറ്റിലും കളിക്കാനുള്ള ഫിറ്റ്നസും കഴിവും ഉണ്ടെന്ന് യൂണിവേഴ്സ് ബോസ് വിശ്വസിക്കുന്നു.

കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലും കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ക്രിസ് ഗെയ്ല്‍ പറഞ്ഞു. വിരാട് ഇപ്പോഴും ശക്തമായി തുടരുകയാണെന്നും അദ്ദേഹം ഇന്ത്യന്‍ ടീമിനായി ഇനിയും വര്‍ഷങ്ങളോളം കളിക്കാന്‍ സാധ്യതയുണ്ടെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 14 മാസത്തിനിടെ രണ്ട് ടി20 മത്സരങ്ങള്‍ മാത്രമാണ് കോഹ്ലി കളിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടി20 ടീമിലേക്ക് വിരാടിനെയും രോഹിത് ശര്‍മ്മയെയും തിരിച്ചുവിളിച്ചിരുന്നു. 2024 ലെ ഐസിസി ടി20 ലോകകപ്പിന്റെ ക്യാപ്റ്റനായി രോഹിത് സ്ഥിരീകരിക്കപ്പെട്ടെങ്കിലും കോഹ്ലിയുടെ സ്ഥാനം അനിശ്ചിതത്വത്തിലാണ്.

ഐപിഎല്‍ 2024ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനുവേണ്ടി ബാറ്റിംഗ് ചാര്‍ട്ടില്‍ നയിക്കാന്‍ വിരാട് കോഹ്ലിക്ക് താല്‍പ്പര്യമുണ്ട്. ടൂര്‍ണമെന്റില്‍ 237 മത്സരങ്ങളില്‍ നിന്ന് 7263 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇന്നു ചെന്നൈയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബി സിഎസ്‌കെയെ നേരിടും.

Latest Stories

ലോക്സഭാ നാലാം ഘട്ട വോട്ടെടുപ്പ് നാളെ; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ, അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

ഇന്ത്യ മുന്നണിയുടെ മുന്നേറ്റം കണ്ട് നരേന്ദ്രേ മോദിക്ക് ഹാലിളകി; ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി സ്ഥാപിക്കാനുമുള്ള നീക്കം നടക്കുന്നുവെന്ന് സിഎസ് സുജാത

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതി പിടിയിൽ; ഗൂഢാലോചന നടത്തിയവരും കസ്റ്റഡിയിൽ

ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകം; ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിൽ

നരേന്ദ്ര മോദിയുമായി പൊതുസംവാദത്തിന് തയാര്‍; തീയതിയും വേദിയും തീരുമാനിക്കാമെന്ന് രാഹുല്‍ ഗാന്ധി; പ്രതികരിക്കാതെ പ്രധാനമന്ത്രി

ആളെ കൂട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടപടിയുമായി കമ്മീഷന്‍; നടന്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുത്തു

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ