INDIAN CRICKET: ആ ഒരു കാര്യത്തില്‍ എന്നെ കണ്‍വിന്‍സ് ചെയ്യാന്‍ ആര്‍ക്കും കഴിയില്ല, ഞാന്‍ തീരുമാനിക്കുന്ന പോലെയാണ് നടക്കുക, വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതുമായി സംബന്ധിച്ച് വിരാട് കോഹ്‌ലി ബിസിസിഐയുമായി ചര്‍ച്ച നടത്തി എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. രോഹിത് ശര്‍മ്മയുടെ വിരമിക്കലിന് പിന്നാലെയാണ് ഇപ്പോള്‍ കോഹ്‌ലിയും ടെസ്റ്റ് കരിയര്‍ മതിയാക്കാനൊരുങ്ങുകയാണെന്ന് വിവരം വന്നത്. എന്നാല്‍ താരത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ ഇതേകുറിച്ച് പ്രതികരണമൊന്നുമുണ്ടായിട്ടില്ല. മുന്‍പ് കളിയോടുളള തന്റെ അഭിനിവേശം എന്ന് ഇല്ലാതാകുന്നുവോ അന്ന് താന്‍ കളി മതിയാക്കുമെന്നാണ്‌ കോഹ്‌ലി പറഞ്ഞിരുന്നത്‌.

അല്ലാതെ ഒരു ബാഹ്യ ഘടകത്തിനും തന്നോട് ക്രിക്കറ്റില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെടാനാകില്ലെന്നും കോഹ്‌ലി പറഞ്ഞു. “ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് ഒരു അകല്‍ച്ച അനുഭവപ്പെടുന്ന അവസ്ഥയിലാണ് ഞാന്‍ ഉണര്‍ന്നത്, എനിക്ക് ഇത് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് ഞാന്‍ കരുതി. പക്ഷേ, അത് ഒരു ദുഷ്‌കരമായ ഘട്ടത്തില്‍ എന്റെ മേല്‍ ഉണ്ടായിരുന്ന അമിതമായ സമ്മര്‍ദ്ദം മൂലമാണ്. പക്ഷേ, ഇല്ല, ഞാന്‍ പുറത്തുപോയി ഒരിക്കല്‍ കൂടി ശ്രമിക്കും എന്ന് ഇപ്പോഴും എനിക്ക് സ്വയം പറയാന്‍ കഴിയും, 2018ല്‍ കോഹ്‌ലി പറഞ്ഞ വാക്കുകളാണിവ.

“ഒരിക്കല്‍ കൂടി ശ്രമിക്കാനായി നിങ്ങളുടെ മനസ്സ് അനുവദിക്കാത്ത ദിവസം, നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, ആര്‍ക്കും നിങ്ങളെ ബോധ്യപ്പെടുത്താനും കഴിയില്ല. ഒരു സാധ്യതയുമില്ല. പ്രചോദനം വിജയിക്കുക എന്നതാണ്. എന്റെ അഭിനിവേശം നഷ്ടപ്പെടുന്ന ദിവസം, ഞാന്‍ കളിക്കുന്നത് നിര്‍ത്തും. എന്റെ ശരീരത്തിന് താങ്ങാവുന്നതിലും കൂടുതല്‍ ഞാന്‍ ഒരിക്കലും എന്നെത്തന്നെ വലിച്ചിഴക്കില്ല,’ കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്