ബാറ്റിംഗില്‍ മികച്ചത് കോഹ്‌ലിയോ രോഹിത്തോ?; വമ്പന്‍ പ്രസ്താവനയുമായി പാക് താരം

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബാറ്റര്‍മാരാണ് ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും. ഇവര്‍ തമ്മില്‍ എപ്പോഴും താരതമ്യങ്ങള്‍ ഉണ്ടാകാറുമുണ്ട്. പാകിസ്ഥാന്‍ താരം ഇമാം ഉള്‍ ഹഖാണ് ഈ ചര്‍ച്ചയില്‍ ഏറ്റവും പുതിയത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കോഹ്ലിക്ക് കൂടുതല്‍ റണ്‍സ് ലഭിച്ചിട്ടുണ്ടെങ്കിലും കോഹ്ലിയെ അപേക്ഷിച്ച് ബാറ്റില്‍ കൂടുതല്‍ കഴിവ് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനായ രോഹിത്തിനാണെന്ന് ഇമാം പറയുന്നു.

‘രോഹിത് ശര്‍മ്മയ്ക്കുള്ള കഴിവ് വിരാട് കോഹ്ലിക്കില്ലെന്ന് എനിക്ക് തോന്നിയുട്ടുള്ളത്. അവര്‍ രണ്ടുപേരും കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷേ രോഹിത് കളിക്കുന്ന രീതി വളരെ സ്‌പെഷ്യലാണ്. വിരാട് കോഹ്ലി എന്റെ മുന്നില്‍ ബാറ്റ് ചെയ്തു, രോഹിത് ശര്‍മ്മയും ബാറ്റ് ചെയ്തു. പക്ഷേ രോഹിതിന് ദൈവം ഒരുപാട് സമയം സമ്മാനിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ കളി മാറ്റാന്‍ കഴിയുന്ന ഒരു കളിക്കാരനാണ് അദ്ദേഹം. അവന്‍ സെറ്റ് ആയിക്കഴിഞ്ഞാല്‍ മനോഹരമായി അടിക്കും’ ഇമാം ഉള്‍ ഹഖ് പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി യുകെയിലാണ് രോഹിതും കോഹ്ലിയും. ആദ്യ ഏകദിനത്തില്‍ രോഹിത് തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍, ഞരമ്പിന് പരിക്കേറ്റ കോഹ്‌ലിക്ക് മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നു. പരിക്ക് വഷളാക്കരുതെന്ന് ബിസിസിഐ ആഗ്രഹിക്കുന്നതിനാല്‍ കോഹ്ലിക്ക് പര്യടനത്തിന്റെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ലോര്‍ഡ്സില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് കളിയാരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

Latest Stories

LSG VS GT: ഇതെന്ത് മറിമായം, ഇവന്റെ ബാറ്റിൽ നിന്ന് സിക്സ് ഒക്കെ പോകുന്നുണ്ടല്ലോ; ഗുജറാത്തിനെതിരെ ഫിനിഷർ റോളിൽ പന്ത്

IPL 2025: റിഷഭ് പന്തിനെ ലഖ്‌നൗ പുറത്താക്കും, ഒടുവില്‍ എല്ലാത്തിനും മറുപടിയുമായി താരം, ഇത് തീരെ പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നു, സ്ഥിരീകരിച്ചുകൊണ്ടുളള താരത്തിന്റെ പോസ്റ്റ് വൈറല്‍

ദേശീയ പാത ഇടിഞ്ഞ് വീണ സംഭവം; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ലെന്ന് മുഖ്യമന്ത്രി

INDIAN CRICKET: അവന്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത ഗെയിം ചേഞ്ചര്‍ ആവും, ഇംഗ്ലണ്ടിന് പണി കൊടുക്കാന്‍ ബെസ്റ്റ് ആ താരം, യുവതാരത്തെ ടീമില്‍ എടുക്കണമെന്ന് സ്റ്റീഫന്‍ ഫ്‌ളെമിങ്‌

'അപകടത്തില്‍ വലതു കൈ നഷ്ടമായി, പക്ഷെ പതറിയില്ല പരിശ്രമിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ അവൾ ആ ലക്ഷ്യം നേടിയെടുത്തു'; പാര്‍വതി ഇന്ന് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

മോദി സര്‍ക്കാര്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുന്നു; എല്ലാ അര്‍ദ്ധസൈനിക നീക്കങ്ങളും നിര്‍ത്തി വെയ്ക്കണം; ചര്‍ച്ചകള്‍ തയാറാവണമെന്ന് സിപിഎം പിബി

വന്ദേ ഭാരത് ഓടുമ്പോള്‍ മറ്റ് ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യത്തിന് പരിഹാരം പാത ഇരട്ടിപ്പിക്കല്‍; സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ വികസനം നടപ്പിലാക്കാന്‍ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് സുരേഷ് ഗോപി

INDIAN CRICKET: ഗില്ലോ രാഹുലോ അല്ല, കോഹ്ലിക്ക് പകരക്കാരനാവേണ്ടത് ആ താരം, അവനുണ്ടെങ്കില്‍ ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ തോല്‍പ്പിച്ചുവിടാം, നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

‘നിലവിലെ ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും മാറേണ്ടതില്ല’, കെപിസിസി പുനസംഘടനയെ എതിര്‍ത്ത് കെ സുധാകരന്‍