RCB VS PBKS: പൂട്ടുമെന്ന് പറഞ്ഞാല്‍ കോഹ്‌ലി പൂട്ടിയിരിക്കും, പഞ്ചാബ് ബാറ്റര്‍ക്ക് സൂപ്പര്‍താരം ഒരുക്കിയ കെണി, പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ച, വീഡിയോ

ഐപിഎല്‍ പ്ലേഓഫിലെ ക്വാളിഫയര്‍ 1 മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്‌സിന് കൂട്ടതകര്‍ച്ച. 10 ഓവറുകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ ആറ് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായിരിക്കുന്നത്. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കി യഷ് ദയാലാണ് ആര്‍സിബിക്ക് ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയത്. ക്രൂണാല്‍ പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയായിരുന്നു പ്രിയാന്‍ഷിന്റെ പുറത്താവല്‍. താരത്തെ പുറത്താക്കിയതില്‍ വിരാട് കോഹ്‌ലി പ്രധാന പങ്കാണ് വഹിച്ചിരുന്നത്. വിക്കറ്റ് വീഴുംമുന്‍പ് ഫീല്‍ഡ് സെറ്റ് ചെയ്തത് കോഹ്ലിയായിരുന്നു.

പ്രിയാന്‍ഷ് അടുത്ത പന്തില്‍ കവര്‍ ഡ്രൈവിനായി ശ്രമിക്കുമെന്നും അവിടെ തന്നെ ഫീല്‍ഡ് നിന്നാല്‍ മതിയെന്നുമായിരുന്നു സഹതാരങ്ങള്‍ക്ക് കോഹ്‌ലി നല്‍കിയ നിര്‍ദേശം. അങ്ങനെ തന്നെ അടുത്ത പന്തില്‍ സംഭവിക്കുകയായിരുന്നു. കവര്‍ ഡ്രൈവിനായി ശ്രമിച്ച് പ്രിയാന്‍ഷ് അടിച്ച ഷോട്ട് ക്രൂണാല്‍ പാണ്ഡ്യയുടെ കൈകളിലെത്തുകയായിരുന്നു. പ്രിയാന്‍ഷിന്റെ വിക്കറ്റ് വിരാട് തന്നെയായിരുന്നു കൂടുതല്‍ ആഘോഷിച്ചത്.

തുടര്‍ന്നങ്ങോട്ട് കൂട്ടതകര്‍ച്ചയാണ് പഞ്ചാബ് ബാറ്റിങ് നിരയില്‍ സംഭവിച്ചത്. പ്രഭ്‌സിമ്രാന്‍, ശ്രേയസ് അയ്യര്‍, ജോഷ് ഇംഗ്ലിസ് തുടങ്ങി അവരുടെ പ്രധാന ബാറ്റര്‍മാരെല്ലാം കുറഞ്ഞ സ്‌കോറുകളില്‍ പുറത്താവുകയായിരുന്നു. നിലവില്‍ 9 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റിന് 61 റണ്‍സ് എന്ന നിലയിലാണ് പഞ്ചാബ്‌.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി