RCB VS DC: കോഹ്ലി എന്ന സുമ്മാവാ, ഐപിഎലില്‍ പുതിയ റെക്കോഡിട്ട് കിങ്, ഡല്‍ഹി ബോളര്‍മാരെ പഞ്ഞിക്കിട്ട് നേടിയത്, കയ്യടിച്ച് ആരാധകര്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യ ബാറ്റിങില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഫിലിപ്പ് സാള്‍ട്ടും വിരാട് കോഹ്ലിയും ചേര്‍ന്ന് മോശമല്ലാത്തൊരു തുടക്കമാണ് ആര്‍സിബിക്കായി നല്‍കിയത്. 3.5 ഓവറില്‍ ടീം സ്‌കോര്‍ 61 റണ്‍സില്‍ എത്തിച്ച ശേഷമായിരുന്നു സാള്‍ട്ടിന്റെ പുറത്താവല്‍. 17 പന്തുകളില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 37 റണ്‍സാണ് താരം നേടിയത്. വിരാട് കോഹ്ലിയാവട്ടെ 14 പന്തുകളില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സ് നേടി. ഇന്നത്തെ മത്സരത്തിലെ ഇന്നിങ്ങ്‌സോടെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി 1000 ബൗണ്ടറികള്‍ നേടുന്ന താരമായിരിക്കുകയാണ് കോഹ്ലി.

മത്സരത്തിന് മുന്‍പ് വെറും രണ്ട് ഫോറുകള്‍ മാത്രമാണ് ഈ റെക്കോഡിലെത്താന്‍ കോഹ്ലിക്ക് ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഡല്‍ഹിക്കെതിരെ നേടാന്‍ സ്റ്റാര്‍ ബാറ്റര്‍ക്കായി. കോഹ്ലിക്ക് പിന്നില്‍ ശിഖര്‍ ധവാനാണ് ഐപിഎലില്‍ എറ്റവും കൂടുതല്‍ ബൗണ്ടറി നേടിയിട്ടുളള ബാറ്റര്‍മാരുടെ ലിസ്റ്റിലുളളത്. 920 ബൗണ്ടറികള്‍ ധവാന്‍ നേടി. ഡേവിഡ് വാര്‍ണര്‍ 899 ഫോറുകളും നേടി. അതേസമയം ഡല്‍ഹിക്കെതിരെ മറ്റൊരു നാഴികകല്ല് കൂടി പിന്നിടേണ്ടതായിരുന്നു കോഹ്ലി.

എന്നാല്‍ ഇന്ന് പെട്ടെന്ന് പുറത്തായത് തിരിച്ചടിയായി. ഐപിഎലില്‍ സിക്‌സറുകളുടെ എണ്ണത്തില്‍ രോഹിത് ശര്‍മയെ മറികടക്കാനുളള അവസരമാണ് കോലിക്ക് ഇന്നുണ്ടായിരുന്നത്. 256 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 282 സിക്‌സുകളാണ് രോഹിതിനുളളത്. കോഹ്ലിക്കാവട്ടെ മത്സരത്തിന് മുന്‍പ് 248 ഇന്നിങ്‌സുകളില്‍ നിന്ന് 278 സിക്‌സുകളും. എന്നാല്‍ ഇന്ന് രണ്ട് സിക്‌സുകള്‍ മാത്രമാണ് കോഹ്ലിക്ക് നേടാനായത്. ക്രിസ് ഗെയ്‌ലാണ് സിക്‌സറുകളുടെ എണ്ണത്തില്‍ ഐപിഎല്‍ ചരിത്രത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. 357 സിക്‌സുകളാണ് ഗെയ്‌ലിനുളളത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു