വിരാട്‌ കോഹ്‌ലി ആദ്യ പത്തില്‍ നിന്നും പുറത്തായി ; ശ്രേയസ് അയ്യര്‍ക്ക് സ്ഥാനക്കയറ്റം 27 സ്ഥാനം മെച്ചപ്പെടുത്തി

ശ്രീലങ്കയ്്ക്ക് എതിരേയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ നിന്നും വിട്ടു നിന്ന മുന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ വീണപ്പോള്‍ ട്വന്റി20 യിലെ മൂന്ന് മത്സരങ്ങളിലും തിളങ്ങിയ ശ്രേയസ് അയ്യര്‍ക്ക് സ്ഥാനക്കയറ്റം. ഐസിസിയുടെ ടി20 റാങ്കിംഗില്‍ 27 സ്ഥാനമാണ് ശ്രേയസ് അയ്യര്‍ മെച്ചപ്പെടുത്തിയത്. വിരാട്‌കോഹ്ലി ആദ്യ പത്തില്‍ നിന്നു തന്നെ പുറത്തായി.

ശ്രീലങ്കയ്ക്ക് എതിരേ മൂന്ന് മത്സരങ്ങളിലും കൂടി 200 റണ്‍സിന് മുകളില്‍ എടുത്ത ശ്രേയസ് അയ്യര്‍ 18 ാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്. ശ്രീലങ്കയ്ക്ക് എരിരേ 174 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 204 റണ്‍സാണ് ശ്രേയസ് അയ്യര്‍ എടുത്തത്. പരമ്പര ഇന്ത്യ താരത്തിന്റെ മികവില്‍ തൂത്തുവാരുകയും ചെയ്തു. ബൗളര്‍മാരുടെ പട്ടികയില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഭുവനേശ്വര്‍കമാര്‍ 17 ാം സ്ഥാനത്തും എത്തി.  രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ  13ാം സ്ഥാനത്തേക്കു വീഴുകയും ചെയ്തു.

അതേസമയം ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഫോം മങ്ങിക്കളിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌കോഹ്ലി അഞ്ചുസ്ഥാനം താഴേയ്ക്ക് വീണ് 15 ാം സ്ഥാനത്തായി. ഇന്ത്യയുടെ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ പത്താം സ്ഥാനത്തായി. രണ്ടാം മത്സരത്തില്‍ 75 റണ്‍സടിച്ച ശ്രീലങ്കയുടെ പുതും നി്‌സാങ്ക ആറ് സ്ഥാനം ഉയര്‍ന്ന് ഒമ്പതാമത് എത്തി.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്