ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ നീക്കം ചെയ്തു!

ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ നിന്ന് രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും പേരുകൾ ഒഴിവാക്കി. രോഹിത് രണ്ടാം സ്ഥാനത്ത് എത്തിയതിന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. വിരാട് നാലാം സ്ഥാനത്ത് എത്തി. 756 പോയിന്റുമായി ശുഭ്മാൻ ഗിൽ റാങ്കിംഗിൽ ഒന്നാമതെത്തി.

സിസ്റ്റത്തിലെ ഒരു പിഴവായിരിക്കാം കാരണം. ഈ പിഴവ് തിരുത്തി പട്ടിക പുനഃക്രമീകരിച്ചിട്ടുണ്ട്. നിലവിൽ ഇരുതാരങ്ങളെയും ഉൾപ്പെടുത്തിയുള്ള റാങ്കിം​ഗാണ് ലഭ്യമായിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ടി20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച രണ്ട് താരങ്ങളും ഏകദിനത്തിൽ തുടരുന്നുണ്ട്.

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത് 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ്. ന്യൂസിലൻഡിനെതിരായ മെഗാ പോരാട്ടത്തിൽ രോഹിത് മാച്ച് വിന്നിംഗ് ബാറ്റിംഗ് നടത്തിയപ്പോൾ, ഗ്രൂപ്പ് ഘട്ടത്തിൽ കോഹ്‌ലി ഗംഭീര പ്രകടനം കാഴ്ചവച്ചു.

ICC ODI RANKINGS – BATTING (NOW)

Shubman Gill – India – 784
Rohit Sharma – India – 756
Babar Azam – Pakistan – 751
Virat Kohli – India – 736
Daryl Mitchell – New Zealand – 720
Charith Asalanka – Sri Lanka – 719
Harry Tector – Ireland – 708
Shreyas Iyer – India – 704
Ibrahim Zadran – Afghanistan – 676
Kusal Mendis – Sri Lanka – 669

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി