കോഹ്ലിയുടെ മോശം പ്രകടനം; ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇന്ത്യന്‍ നായകന്റെ മോശം പ്രകടനത്തില്‍ മനം നൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കേപ്ടൗണിന്റെ മൂന്നാം നാള്‍ മഴമൂലം കളിയുപേക്ഷിച്ചിരുന്നു. വിവാഹ ശേഷം ടീമില്‍ മടങ്ങിയെത്തിയ നായകന് ആദ്യ ഇന്നിംഗ്സില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. വെറും അഞ്ച് റണ്‍സെടുത്താണ് വിരാട് മടങ്ങിയത്.

വിരാട് കോഹ് ലിയുടെ കടുത്ത ആരാധകനായ ബാബുലാല്‍ ബൈര്‍വ എന്ന 63കാരനാണ് ആത്മഹത്യയ്ക്ക ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ബാബുലാലിനെ ഭാര്യയാണ് കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരുക്കുകളാണ് ഇദ്ദേഹത്തിന് സംഭവിച്ചിട്ടുള്ളത്.

മുഖത്തും തലയിലും പൊള്ളലേറ്റിട്ടുണ്ട്. കയ്യിലും തീപ്പൊള്ളല്‍ ഏറ്റിട്ടുണ്ട്. ക്രിക്കറ്റിന് കടുത്ത ആരാധകരുള്ള നാടാണ് ഇന്ത്യ. മുമ്പ് 2007 ലെ ലോകകപ്പില്‍ ഇന്ത്യ മോശം പ്രകടനത്തിന് പിന്നാലെ പുറത്തായപ്പോളും സമാന രീതിയിലുള്ള ആത്മഹത്യാ ശ്രമങ്ങളുണ്ടായിരുന്നു.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ മൂന്നാം ദിനത്തിലെ കളി ഉപേക്ഷിച്ചു. രാവിലെ മുതല്‍ മഴ തുടര്‍ന്നതിനാല്‍ കളി തുടങ്ങാന്‍ വൈകിയിരുന്നു. പിന്നീട് ചായയ്ക്ക് ശേഷം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചശേഷം മൂന്നാം ദിവസത്തെ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 209 റണ്‍സിന് പുറത്തായിരുന്നു. 77 റണ്‍സിന്റെ ലീഡുമായി ബാറ്റിംഗിന് ഇറങ്ങിയ പോര്‍ട്ടീസ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലായിരുന്നു. ഹാഷിം അംല (4), കഗീസോ റബാഡ (2) എന്നിവരാണ് ക്രീസില്‍. 142 റണ്‍സിന്റെ ലീഡുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍