വിജയ് ഹസാരെ ട്രോഫി: സഞ്ജു ടീം വിട്ടു, രാജാസ്ഥാനെതിരെ കേരളത്തിന് നാണംകെട്ട തോല്‍വി, പുറത്ത്

വിജയ് ഹസാരെ ട്രോഫിയില്‍നിന്ന് കേരളം പുറത്ത്. നായകന്‍ സഞ്ജു സാംസണില്ലാതെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രാജസ്ഥാനെ നേരിട്ട കേരളം 200 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയത്.. രാജസ്ഥാന്‍ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ കേരളത്തിന് 21 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

28 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന് പുറമെ 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ മാത്രമാണ് കേരള നിരയില്‍ രണ്ടക്കം കടന്നത്. ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ വിഷ്ണു വിനോദ് പീന്നീട് ബാറ്റ് ചെയ്യാനിറങ്ങിയില്ല.സ്‌കോര്‍ രാജസ്ഥാന്‍ 50 ഓവറില്‍ 267-8, കേരളം 21 ഓവറില്‍ 67-9.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിക്കാനായി പോയതിനാല്‍ രോഹന്‍ കുന്നുമ്മലാണ് ഇന്ന് കേരളത്തെ നയിച്ചത്. നാലു വിക്കറ്റെടുത്ത അനികേത് ചൗധരിയും മൂന്ന് വിക്കറ്റെടുത്ത അറാഫത്ത് ഖാനും രണ്ട് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദും ചേര്‍ന്നാണ് കേരളത്തെ തൂത്തെറിഞ്ഞത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മഹിപാല്‍ ലോംറോറിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. താരം 114 പന്തില്‍ പുറത്താവാതെ 122 റണ്‍സെടുത്തു. കുനാല്‍ സിംഗ് റാത്തോഡും (66) രാജസ്ഥാന്‍ നിരയില്‍ തിളങ്ങി. കേരളത്തിന് വേണ്ടി അഖിന്‍ സത്താര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ