തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് ഉത്തപ്പ, സെഞ്ച്വറി; കേരളം മികച്ച സ്‌കോറിലേക്ക്

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേയ്ക്കെതിരെ കേരളത്തിനായി സെഞ്ച്വറി പ്രകടനവുമായി റോബിന്‍ ഉത്തപ്പ. 103 പന്തില്‍ 8 ഫോറിന്റെയും 5 സിക്സിന്റെയും അകമ്പടിയില്‍ ഉത്തപ്പ 100 റണ്‍സെടുത്ത് പുറത്തായി. വിഷ്ണു വിനോദിനൊപ്പം ചേര്‍ന്ന് 193 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഉത്തപ്പ പടുത്തുയര്‍ത്തിയത്.

ഈ സീസണിലെ ഉത്തപ്പയുടെ രണ്ടാമത്തെ സെഞ്ച്വറി നേട്ടമാണിത്. ഒഡിഷയ്ക്കെതിരെ 85 പന്തില്‍ 107 റണ്‍സ് നേടിയ ഉത്തപ്പ, ഒഡിഷയ്ക്ക് എതിരെ 55 പന്തില്‍ 81 റണ്‍സെടുത്തിരുന്നു.

റെയില്‍വേയ്ക്കെതിരെ 35 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെന്ന നിലയിലാണ് കേരളം. 93 റണ്‍സുമായി വിഷ്ണു വിനോദും 14 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍.

സെഞ്ച്വറി പിന്നിട്ട് തൊട്ടടുത്ത പന്തില്‍ ഉത്തപ്പയെ ശിവം ചൗധരി പുറത്താക്കി. 193ലേക്ക് സ്‌കോര്‍ എത്തിയപ്പോഴാണ് കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്