വൈഭവ് ദി വണ്ടർ കിഡ്; സൺറൈസേഴ്‌സ് ഹൈദരാബാദിനെ 47 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്

ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ 42 റൺസിന്‌ തകർത്ത് രണ്ടാം ക്വാളിഫയറിലേക്ക് പ്രവേശിച്ച് രാജസ്ഥാൻ റോയൽസ്. ഇന്ത്യൻ വണ്ടർ കിഡ് എന്ന് വിളിപ്പേരുള്ള വൈഭവ് സൂര്യവൻഷിയുടെ മികവിലാണ് രാജസ്ഥാന് വിജയിക്കാൻ സാധിച്ചത്. ആദ്യം ബാറ്റ് ചെയ്യാനായി കളത്തിലെത്തിയ രാജസ്ഥാന്‍ റോയൽസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റൺസ് നേടി. 29 പന്തില്‍ 97 റണ്‍സെടുത്ത വൈഭവനു രാജസ്ഥാന്റെ ടോപ് സ്‌കോറർ.൪

രാജസ്ഥാൻ ബാറ്റിംഗ് നിരയിൽ ധ്രുവ് ജുറല്‍ 21 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ യശസ്വി ജയ്സ്വാള്‍ 29 പന്തില്‍ 29 റൺസും ക്യാപ്റ്റൻ റിയാന്‍ പരാഗ് 12 പന്തില്‍ 26 റൺസും നേടി. 15 ഓവറിനുശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ രാജസ്ഥാന് അവസാന അഞ്ചോവറില്‍ 36 റണ്‍സ് മാത്രമാണ് നേടാനായത്.

എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ മികച്ചോരു അടിത്തറ രൂപപ്പെടുത്തിയെടുക്കാനായത് ആർആറിന് മത്സരം തങ്ങൾക്ക് അനുകൂലമാക്കുന്നതിൽ നിർണായകമായി. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ 54 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ നായകന്‍ പാറ്റ് കമിന്‍സ് നാലോവറില്‍ 64 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

മറുപടി ബാറ്റിങ്ങിനായി കളത്തിലെത്തിയ ഹൈദരാബാദിന് തുടക്കത്തിലേ പിഴച്ചു. ഓപണർ അഭിഷേക് ശർമ നേരിട്ട രണ്ടാം പന്തിൽ തന്നെ ബെഞ്ചിലേക്ക് മടങ്ങി. നിതീഷ് റെഡ്ഢിക്ക് മാത്രമാണ് എസ്ആർഎച്ച് ബാറ്റിംഗ് നിരയിൽ അൽപ്പമെങ്കിലും തിളങ്ങാനായത്. 20 പന്തിൽ 38 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. നായകൻ പാറ്റ് കമ്മിൻസ് രണ്ട് പന്തിൽ നിന്ന് ഒരു റൺസ് മാത്രം നേടി മടങ്ങിയതും ടീമിന് തിരിച്ചടിയായി.

റൺസ് കെട്ടിപ്പടുക്കുന്നതിൽ ഇഷാൻ കിഷൻ ശ്രമം നടത്തിയെങ്കിലും ജോഫ്രെ ആർച്ചറിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. 11 പന്തിൽ 33 റൺസാണ് താരം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റോടെ ജോഫ്രെ ആർച്ചർ തിളങ്ങി. ബർഗർ, സുശാന്ത് മിശ്ര, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും യാഷ് ഒരു വിക്കറ്റും വീഴ്ത്തി.

Latest Stories

എനിക്ക് നഷ്ടമായത് ചരിത്രം ആകേണ്ടിയിരുന്ന സെഞ്ചുറിയാണ്, അതിന്റെ സങ്കടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു: വൈഭവ് സൂര്യവൻഷി

ഇ ഡി സംഘത്തിന് നേരെ നടത്തിയ ആക്രമണം: കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് FIR; കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസ്

ഇ ഡി സംഘത്തിന് നേരെ നടത്തിയ ആക്രമണം; നാല് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

അക്‌സർ പട്ടേലിനെ മാറ്റി കൃണാൽ പാണ്ഡ്യയെ ഇന്ത്യൻ ടീമിൽ എടുക്കണം: കെ ശ്രീകാന്ത്

ഇഡി ഉദ്യോ​ഗസ്ഥർക്ക് നേരെ നടത്തിയ ആക്രമണം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

‘പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു’: പിണറായി വിജയനെ പിന്തുണച്ച് സ്റ്റാലിൻ

ഹർഷിനയുടെ വയറ്റിൽ അഞ്ചുവർഷം കിടന്നത് ഒരു ചവണ മാത്രമല്ല. കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും

ഇഡിക്ക് നേരെ നടന്ന ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു; പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സിപിഎം നേതാക്കൾക്ക് കൈമാറി

മാസപ്പടി കേസിൽ റെയ്‌ഡ്‌ പൂർത്തിയായി; പരിശോധന നീണ്ടുനിന്നത് 8 മണിക്കൂർ,വീണ വിജയന്റെ അക്കൗണ്ട് വിവരങ്ങൾ ഇ ഡി ശേഖരിച്ചു

'ഇഡി സർക്കാരിന്റെ സൈന്യമല്ല, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണം; പിണറായി വിജയനെതിരായ നടപടിയിൽ പ്രതികരിച്ച് മഹുവ മൊയിത്ര