യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി, റെക്കോഡുകൾ തകരുന്നു; ഇന്ത്യൻ സീനിയർ ടീമിലേക്ക് അവകാശവാദം ഉന്നയിച്ച് 14 കാരൻ

ഐപിഎലിന് പിന്നാലെ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിലും ബാറ്റിം​ഗ് വിസ്മയം തുടർന്ന് 14 കാരൻ വൈഭവ് സൂര്യവംശി ചരിത്രം രചിച്ചു. ഫോർമാറ്റിലെ മൂന്നാമത്തെ വേഗതയേറിയ അർദ്ധസെഞ്ച്വറി നേടിയതിന് ദിവസങ്ങൾക്ക് ശേഷം, യൂത്ത് ഏകദിനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയിരിക്കുകയാണ് താരം.

ഇംഗ്ലണ്ട് അണ്ടർ 19-നെതിരെയുള്ള നാലാമത്തെ യൂത്ത് ഏകദിനത്തിൽ വെറും 52 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. 14 ഫോറുകളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. 78 ബോളിൽ 143 റൺസിന് വൈഭവ് പുറത്തായതിനാൽ അർഹമായ 150 റൺസ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 183.33 എന്ന് കണ്ണഞ്ചിക്കുന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

കഴിഞ്ഞ മത്സരത്തിൽ, വൈഭവ് വെറും 14 പന്തുകൾ കൊണ്ട് അർദ്ധസെഞ്ച്വറി തികച്ചു. യൂത്ത് ഏകദിനത്തിൽ ഋഷഭ് പന്തിന് ശേഷം ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെയും നാലാമത്തെയും വേഗതയേറിയ അർദ്ധസെഞ്ച്വറിയും ആയിരുന്നു ഇത്. അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്‌സ് നേടിയ മൻദീപ് സിംഗിന്റെ റെക്കോർഡും അദ്ദേഹം മറികടന്നു. 27 സിക്‌സറുകളാണ് വെറും നാലു കളിയില്‍ താരം പറത്തിയത്.

ഇതുവരെ പരമ്പരയിൽ നാലു മല്‍സരങ്ങളില്‍ നിന്നും 198.76 സ്‌ട്രൈക്ക് റേറ്റില്‍ 322 റണ്‍സാണ് ഇപ്പോള്‍ താരത്തിന്റെ സമ്പാദ്യം. സീനിയര്‍ ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചന കൂടിയാണ് വൈഭവ് ഇവിടെ നല്‍കിയിരിക്കുന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി