IPL 2025: രാജസ്ഥാന്റെ സൂപ്പര്‍താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരവസരം കൊടുക്കണം, അവന്‍ ഇന്ത്യന്‍ ടീമിനായും ഗംഭീര പ്രകടനം നടത്തും, ബിസിസിഐ കനിയണമെന്ന് കോച്ച്

ഐപിഎല്‍ 2025 സീസണിലൂടെ അരങ്ങേറി ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച താരമാണ് വൈഭവ് സൂര്യവന്‍ഷി. 14കാരനായ കൗമാര താരം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ അതിവേഗ സെഞ്ച്വറി ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ ലേലത്തില്‍ 1.10കോടി മുടക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ടീമിലെടുത്തത്. ഇത്രയും ചെറിയ പ്രായത്തില്‍ എന്തിന് ടീമിലെടുത്തു എന്ന്‌ ചോദിച്ചവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് തന്റെ സെഞ്ച്വറി പ്രകടനത്തിലൂടെ വൈഭവ് നല്‍കിയത്. ഒറ്റ ഇന്നിങ്‌സിലൂടെ മുന്‍താരങ്ങളെയും ക്രിക്കറ്റ് വിദഗ്ധരെയും ഉള്‍പ്പെടെ അതിശയപ്പെടുത്താന്‍ വൈഭവിന് സാധിച്ചു.

ഐപിഎലില്‍ തിളങ്ങിയ കൗമാര താരത്തിന് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലും ഒരവസരം നല്‍കണമെന്ന് പറയുകയാണ് വൈഭവിന്റെ കോച്ച് അശോക് കുമാര്‍. ബിഹാര്‍ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെടെ വൈഭവിനെ അദ്ദേഹം പരിശീപ്പിച്ചിരുന്നു. “എന്റെ പ്രവചനം എന്താണെന്നുവച്ചാല്‍ ഫിറ്റ്‌നസിലും ഫീല്‍ഡിങിലും വൈഭവ് മെച്ചപ്പെടുകയാണെങ്കില്‍ രണ്ട് വര്‍ഷങ്ങള്‍ക്കുളളില്‍ അവന്‍ ഇന്ത്യയുടെ ടി20 സീനിയര്‍ ടീമില്‍ എത്തും. ബിസിസിഐ ഒരവസരം അവന് എന്തായാലും നല്‍കുമെന്ന് ഞാന്‍ കരുതുന്നു. കാരണം രണ്ടോ നാലോ കളിക്കാര്‍ ഒഴികെ ടി20 ടീമിലെ ബാക്കിയുളളവരെല്ലാം പ്രധാനമായും 25 വയസോ അതില്‍ താഴെയോ പ്രായമുളളവരാണ്”, അശോക് കുമാര്‍ പറഞ്ഞു.

“ഗുജറാത്തിനെതിരെ 35 ബോളില്‍ സെഞ്ച്വറി നേടി ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കുന്നതെല്ലാം കുട്ടിക്കാലം മുതലേ അവനില്‍ കാണുന്ന ആറ്റിറ്റിയൂഡാണ്‌. രാഹുല്‍ ദ്രാവിഡ് സാറും, വിക്രം റാത്തോഡ് സാറും ഉളളതിനാല്‍ വൈഭവിന്റെ ബാറ്റിങ് മെച്ചപ്പെട്ടു. വൈറ്റ് ബോള്‍ ഉപയോഗിച്ച് അവന്‍ നടത്തിയ പരിശീലനം. മൂന്ന് മാസത്തിനുളളില്‍ അതില്‍ മെച്ചപ്പെടാന്‍ തുടങ്ങി. സാഹചര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ വൈഭവ് പഠിച്ചു”, കോച്ച് കൂട്ടിച്ചേര്‍ത്തു.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്