എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സൺ റൈസേഴ്‌സ് ഹൈദരാബാദ്. രാജസ്ഥാൻ റോയൽസ് മുന്നോട്ടുവെച്ച 229 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 9 പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു. രാജസ്ഥനായി വൈഭവ് സൂര്യവൻഷിയുടെ സെഞ്ചുറി പാഴായി.

ഹൈദരാബാദിനായി ഇഷാൻ കിഷൻ 57 റൺസും അഭിഷേക് ശർമ 74 റൺസും നേടി. നിതീഷ് കുമാർ 36 റൺസ് നേടിയപ്പോൾ ഹെൻഡ്രിച് ക്ലാസ ൻ 29 റൺസും നേടി. നേരത്തെ വൈഭവിന്റെ വെടിക്കെട്ട് സെഞ്ച്വറിയിലാണ് രാജസ്ഥാൻ 228 റൺസ് നേടിയത്. 37 പന്തിൽ 12 സിക്‌സറും അഞ്ച് ഫോറുകളും അടക്കം 103 റൺസ് നേടിയാണ് താരം മടങ്ങിയത്. 36 പന്തിലായിരുന്നു സെഞ്ച്വറി. ധ്രുവ് ജുറൽ 51 റൺസും ഡൊണോവൻ ഫെരേര 33 റൺസും നേടി. മത്സരശേഷം വൈഭവിന്റെ മികവിനെ പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് സൺ റൈസേഴ്‌സ് നായകൻ പാറ്റ് കമ്മിൻസ്.

‘നിലവിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ് സൂര്യവൻഷി. നല്ല രീതിയിലാണ് അവൻ ബോളുകൾ അടിക്കുന്നത്. വൈഭവിന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്” പാറ്റ് കമ്മിൻസ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ