കുല്‍ദീപിനെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെന്ത്?; വിശദീകരിച്ച് ഉമേഷ് യാദവ്

ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ച കുല്‍ദീപ് യാദവിനെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ഉമേഷ് യാദവ്. ഇത് മത്സരത്തിന്റെ ഭാഗമാണെന്നും തനിക്കും ഇത് മുമ്പ് സംഭവിച്ചിട്ടുണ്ടെന്നും ഉമേഷ് പറഞ്ഞു.

ഇത് നിങ്ങളുടെ യാത്രയുടെ ഭാഗമാണ്. എനിക്കും ഇത് സംഭവിച്ചിട്ടുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ മികച്ച പ്രകടനം നടത്തുന്നു, മാനേജ്‌മെന്റ് കോള്‍ കാരണം ചിലപ്പോള്‍ നിങ്ങള്‍ ടീമിന് പുറത്ത് ഇരിക്കുന്നു. എന്നാല്‍ തിരിച്ചുവന്ന് മികച്ച പ്രകടനം നടത്തിയത് അദ്ദേഹത്തിന് (കുല്‍ദീപ്) ഗുണം ചെയ്തു.

ചിലപ്പോള്‍ ടീമിന്റെ ആവശ്യകതകള്‍ക്കൊപ്പം പോകേണ്ടി വരും. നിങ്ങള്‍ വിക്കറ്റ് കാണുന്നു, അതിനുശേഷം മാനേജ്‌മെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നു- ഉമേഷ് യാദവ് പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിലും കുല്‍ദീപ് തിളങ്ങിയിരുന്നു. ആ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ 20 വിക്കറ്റുകളില്‍ എട്ടും വീഴ്ത്തിയത് കുല്‍ദീപ് യാദവായിരുന്നു.  113 റണ്‍സിനായിരുന്നു കുല്‍ദീപ് എട്ടു പേരെ മടക്കിയത്.

ആദ്യ ഇന്നിംഗ്സില്‍ ഫൈഫറും രണ്ടാമിന്നിംഗ്സില്‍ മൂന്നു വിക്കറ്റും ലഭിച്ചു. ഈ ഫോര്‍മാറ്റില്‍ താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. കൂടാതെ  ആദ്യ ഇന്നിംഗ്‌സില്‍ 40 റണ്‍സും താരം നേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ