Ipl

ദുരന്തമായി സൂപ്പർ താരങ്ങൾ, ഇതാ ഐ.പി.എൽ ഫ്ലോപ്പ് 11

വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമുകൾ താരങ്ങളെ ലേലത്തിൽ എടുത്തത്. താരങ്ങളിൽ ചിലർ പെരുമക്കൊത്ത പ്രകടനം പുറത്തെടുത്തപ്പോൾ ചിലർ നിരാശപെടുത്തി. അപ്രതീക്ഷിതമായി ചില താരങ്ങൾ ഉയർന്ന് വരുകയും ചെയ്തു.

എന്നാൽ പ്രീമിയർ ലീഗ് ടീമുകൾ ഏറെ പ്രതീക്ഷ വച്ചിട്ടും നിരാശപ്പെടുത്തിയ താരങ്ങളുടെ ഒരു ഇലവൻ നോക്കാം

ഇതാ ഐ.പി,എൽ ഫ്ലോപ്പ് 11

1) രോഹിത് ശർമ്മ- ഈ ലിസ്റ്റിൽ ഒരിക്കലും വരില്ല എന്ന് എല്ലാവരും ചിന്തിച്ച താരമാണ് രോഹിത്. നായകൻ എന്ന നിലയിലും തരാമെന്ന് നിലയിലും ഒന്നും ചെയ്യാൻ പറ്റാതെ പോയ രോഹിത് തന്നെയാണ് ഓപ്പണർ. 7 മത്സരങ്ങളിൽ നിന്ന് വെറും 117 റൺസാണ് നേടാൻ സാധിച്ചത്.

2)ശിഖർ ധവാൻ – രോഹിതിന്റെ പ്രിയ കൂട്ടുകാരൻ തന്നെയാണ് ഓപ്പണിങ് പങ്കാളി. കഴിഞ്ഞ വർഷങ്ങളിൽ ഒകെ മികച്ച പ്രകടനം നടത്തിയ താരത്തിന് ഇതുവരെ സെറ്റ് ആകാൻ കഴിഞ്ഞിട്ടില്ല. 205 റൺസ് നേടിയിട്ടുണ്ടെങ്കിലും താരത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ല.

3) ഇഷാൻ കിഷൻ- ഒരിക്കലും തങ്ങളുടെ ചരിത്രത്തിൽ മുടക്കിയിട്ടില്ലാത്ത തുകക്ക് മുംബൈ ടീമിൽ എത്തിച്ച താരം. 15 കോടി മുടക്കി എത്തിയെങ്കിലും തുടക്കത്തിലേ രണ്ട് മത്സരങ്ങൾക്ക് ശേഷം ഫോം നഷ്ടപ്പെട്ടിരിക്കുകയാണ്. ഓപ്പണിങ്ങിൽ താരത്തിന്റെ മെല്ലെപ്പോക്കും മുംബൈ സ്കോറിങ്ങിനെ ബാധിക്കുന്നുണ്ട്.

4) വിരാട് കോഹ്ലി- ഈ കോഹ്ലിക്കിത് എന്ത് പറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്. വലിയ റൺസുകൾ കണ്ട് ശീലിച്ച ആ ബാറ്റ് ഇപ്പോൾ നിശബ്ദമാണ്. മുംബൈക്ക് എതിരായിട്ടുള്ള ആദ്യ മത്സരത്തിന് ശേഷം ഇതുവരെ കോഹ്ലി താളം കണ്ടെത്തിയിട്ടില്ല.

5)ജോണി ബെയർസ്റ്റോ- ഹൈദരാബാദ് ജേഴ്സിയിൽ ഒരുപാട് വെടിക്കെട്ട് നടത്തിയിട്ടുള്ള താരത്തിന്റെ ബാറ്റ് ഇതുവരെ ആ മൂഡിൽ എത്തിയിട്ടില്ല എന്ന് തോന്നുന്നു. അവസരങ്ങൾ കിട്ടുന്നുണ്ടെങ്കിലും ഉപയോഗിക്കുന്നില്ല.

6) ആന്ദ്രേ റസ്സൽ- ചില കളിയിൽ ഫോം ലക്ഷണങ്ങൾ കാണിച്ചെങ്കിലും റസ്സൽ പതിവ് വെടിക്കെട്ട് ശൈലിയിൽ എത്തിയിട്ടില്ല. റസ്സൽ ഷോ ഉടനെ പിറന്നില്ലെങ്കിൽ കൊൽക്കത്തയുടെ കാര്യം കഷ്ടമാകും.

7) റോവ്മാൻ പവൽ- ഇന്നലത്തെ രാജസ്ഥാന് എതിരെയുള്ള പ്രകടനം നോക്കി വിലയിരുത്താൻ വരട്ടെ. ആ പ്രകടനം ഒഴിച്ച് നിർത്തിയാൽ ഓർക്കാൻ ഒരു ഇന്നിംഗ്സ് പോലും താരം കളിച്ചിട്ടില്ല.

8)രവി ബിഷ്ണോയ്- കുൽദീപും, ചാഹലും ഒകെ നേട്ടം ഉണ്ടാക്കുമ്പോൾ രവിക്ക് തന്റെ മികവിലേക്ക് ഏതാണ് ആയിട്ടില്ല. ലക്നൗ ഉദ്ദേശിച്ച ഫലം ഉണ്ടാവുന്നില്ല താരത്തിൽ നിന്ന്.

9)മുഹമ്മദ് സിറാജ്- സമീപകാലത്ത് ഇന്ത്യക്ക് വേണ്ടി ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിയ താരത്തിന് ഈ സീസണിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഡെത്ത് ഓവറിലും ശോഭിക്കാൻ സാധിക്കുന്നില്ല.

10) ജസ്പ്രീത് ബുംറ- ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത പേരാണിത്. വെറും 4 വിക്കറ്റുകളാണ് ലോകോത്തര ബൗളർക്ക് നേടാൻ കഴിഞ്ഞത്. റൺ കൊടുക്കുന്നിലെങ്കിലും വിക്കറ്റ് എടുക്കാൻ സാധിക്കുന്നില്ല. ടീമിലെ സഹ താരങ്ങളിൽ നിന്നുള്ള പിന്തുണ കുറവും ബാധിക്കുന്നുണ്ട്.

11) വരുൺ ചക്രവർത്തി- മിസ്റ്ററി സ്പിന്നർക്ക് ഒരു നേട്ടവും അവക്ഷപെടാൻ ഇല്ലാത്ത സീസൺ. വിക്കറ്റ് എടുക്കുന്നതും ഇല്ല. റൺസ് വഴങ്ങിക്കൊണ്ടിരിക്കുന്നു.

NB: ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്സ്ഥനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഈ താരങ്ങൾ അടുത്ത കളിയിൽ മനോഹരമായി തിരുച്ചുവന്നേക്കാം 

Latest Stories

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

ഐശ്വര്യക്ക് ഇതെന്തുപറ്റി? കൈയ്യില്‍ പ്ലാസ്റ്ററിട്ട് താരം, ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ

ടിക്കറ്റ് ചോദിച്ചതിന് ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ

IPL 2024: തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിന് വമ്പൻ പണി, അത് സംഭവിച്ചാൽ ഇത്തവണയും കിരീടം മറക്കാം

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങൾ പങ്കുവെച്ച് പാർവതി

നാഗവല്ലിയും ചന്തുവും നീലകണ്ഠനുമെല്ലാം വീണ്ടും വരുന്നു; റീ റിലീസിനൊരുങ്ങി 10 മലയാള സിനിമകള്‍

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍

നിന്റെ സഹായമില്ലാതെ ഡൽഹി മത്സരങ്ങൾ ജയിച്ചിട്ടുണ്ട്, അതുകൊണ്ട് അത്ര അഹങ്കാരം വേണ്ട; ഇന്ത്യൻ താരത്തോട് പരിശീലകൻ