ക്യാച്ച് എടുത്തു പക്ഷെ പല്ലുകൾ നാലെണ്ണം പോയി, വേദനയിൽ പുളഞ്ഞ് സൂപ്പർ താരം

ഒരു ക്യാച്ച് എടുക്കാൻ നോക്കിയതാണ് നാല് പല്ലുകൾ പോയി കിട്ടി ആ അവസ്ഥയിലാണ് ചാമിക കരുണരത്‌ന . പരിക്കുകൾ കായികരംഗത്തിന്റെ ഭാഗമാണ്. സമ്പർക്ക ഇനമല്ലാത്ത ക്രിക്കറ്റിൽ പോലും പരിക്കുകൾ വിരളമല്ല. ബുധനാഴ്ച നടന്ന ലങ്ക പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് അപൂർവ പരിക്ക് സംഭവിച്ചത്.

കാൻഡി ഫാൽക്കൺസും ഗാലെ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെ ഒരു ക്യാച്ച് എടുക്കുന്നതിനിടെ ശ്രീലങ്കൻ ഓൾറൗണ്ടർ ചാമിക കരുണരത്‌നെയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു. ഓഫ് സൈഡിൽ സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്നു ചാമിക, ക്യാച്ച് എടുക്കാൻ പുറകോട്ട് പോയി അത് എടുത്തെങ്കിലും പല്ലുകൾ നഷ്ടപ്പെട്ടു.

വേദനയോടെയാണ് അദ്ദേഹം വിക്കറ്റ് ആഘോഷിക്കരുതെന്ന് സഹതാരങ്ങളോട് ആവശ്യപ്പെട്ടത്.

കരുണരത്‌നെയെ ഗാലെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എന്തിരുന്നാലും അടുത്ത മത്സരങ്ങളിൽ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു എന്നതും ശ്രദ്ധിക്കേണ്ടതാണ്. മത്സരത്തിൽ ഫാൽക്കൺസ് അഞ്ച് റൺസിന് വിജയിച്ചു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും