ലോകകപ്പില്‍ നില്‍ക്കണോ പോണോന്ന് നാളെയറിയാം ; ഇന്ത്യ ജീവന്മരണപോരാട്ടത്തിന്, തോറ്റാല്‍ ബംഗ്‌ളാദേശ് കനിയണം

വനിതാലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നില്‍ക്കണോ പോണോ എന്ന നാളെയറിയാം. ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ ഞായറാഴ്ച നേരിടുക. സ്ഥിരതയില്ലാത്ത ബാറ്റിംഗ് ബൗളിംഗ് പ്രകടനവുമായി വിഷമിക്കുന്ന ഇന്ത്യയ്ക്ക് നാളത്തെ മത്സരത്തില്‍ തോറ്റാല്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ദുര്‍ബ്ബലരായ ബംഗ്‌ളാദേശ് നിലവിലെ ചാംപ്യന്മാരായ ഇംഗ്‌ളണ്ടിനെ തോല്‍പ്പിക്കുന്നത് കനവു കണ്ട് ഇരിക്കേണ്ടി വരും. 2017 ല്‍ റണ്ണറപ്പായ ടീമിന് ടൂര്‍ണമെന്റില്‍ നില്‍ക്കണമെങ്കില്‍ വിജയത്തില്‍ കുറഞ്ഞൊന്നും നോക്കേണ്ട.

മൂന്ന് വിജയവും അനേകം തോല്‍വികളുമായി ഇന്ത്യ ലോകകപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മത്സരം ജയിച്ചാല്‍ എട്ടു പോയിന്റാകും. ഇന്ത്യയുടെ അവസാന ലീഗ് മത്സരം കൂടിയാണ്. വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം മഴയില്‍ പോയിന്റു പങ്കുവെയ്ക്കുന്ന സാഹചര്യം വന്നതോടെയാണ് ഇന്ത്യയുടെ കാര്യം ഗതികേടിലായത്. ഇതോടെ വെസ്റ്റിന്‍ഡീസിന് ഏഴു പോയിന്റായി. ഒമ്പത് പോയിന്റുള്ള ദക്ഷിണാഫ്രിക്ക നേരത്തേ തന്നെ സെമി ഉറപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യ ജയിച്ചാല്‍ എട്ടുപോയിന്റുമായി വെസ്റ്റിന്‍ഡീസിന് മുകളിലേക്ക കയറാനാകും. അങ്ങിനെ വന്നാല്‍ നിലവില്‍ ആറു പോയിന്റുള്ള ഇംഗ്‌ളണ്ട് ബംഗ്‌ളാദേശിനെ തോല്‍പ്പിച്ചാലും പ്രശ്‌നമില്ല.

വെസ്റ്റിന്‍ഡീസിന്റെ കളികള്‍ പൂര്‍ത്തിയായതിനാല്‍ അവര്‍ക്ക് ഇന്ത്യയുടെ സാധ്യത അനുസരിച്ചാണ് സെമി നിലനില്‍ക്കുന്നത്. ഇന്ത്യ തോറ്റാല്‍ വെസ്്റ്റിന്‍ഡീസ് സെമിയില്‍ കടക്കും. ഇന്ത്യയ്ക്കും ഇംഗ്്‌ളണ്ടിനും പോയിന്റ് തുല്യമാണെങ്കിലും റണ്‍റേറ്റില്‍ അവര്‍ മുന്നിലാണ്. ബംഗ്‌ളാദേശിനെതിരേ അവര്‍ക്കും ജയം അനിവാര്യമാണ്. അതേസമയം അട്ടിമറി വീരന്മാരായ ബംഗ്്‌ളാദേശിനോട് ഇംഗ്‌ളണ്ട് തോറ്റാല്‍ ഇന്ത്യയ്ക്കും വെസ്റ്റിന്‍ഡീസിനും ഗുണമായി മാറും.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി