ഇന്ന് ഫെബ്രുവരി പത്താണ്, എന്നാൽ പിന്നെ ഒന്നും നോക്കേണ്ട; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച റെക്കോഡ്

ഇന്ത്യൻ ക്രിക്കറ്റ് ഒരുകാലത്ത് ഏറ്റവും കൂടുതൽ ആഘോഷിച്ച പേരുകളാണ് ഇർഫാൻ പത്താന്റെയും യൂസഫ് പത്താന്റെയും. ഇരുവരും ആ കാലത്ത് ക്രിക്കറ്റ് കളിക്കളത്തിൽ സൃഷ്‌ടിച്ച ഓളം അത്രക്ക് മികച്ചതായിരുന്നു,. ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും അക്കാദമി ഉൾപ്പടെ ഉള്ള കാര്യങ്ങളുമായി സജീവമാണ് താരങ്ങൾ ഇപ്പോഴും.

ഇരുവരും ഭാഗമായ ഒരു റെക്കോഡാണ് ഏറ്റവും കൗതുകം. 2009ൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 ഐ മത്സരത്തിൽ ഇർഫാനും യൂസഫ് പത്താനും – 59 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു. ഇതിൽ എന്താണ് ഇത്ര കൗതുകം എന്നല്ലേ അതെ ദിവസമാണ് മറ്റൊരു ചരിത്രം പിറന്നത്.

അതുപോലെ, അതേ ദിവസം, 2009 ഫെബ്രുവരി 10 ന്, ന്യൂസിലൻഡിനെതിരെ ഓസ്‌ട്രേലിയ കളിച്ച ഏകദിന മത്സരത്തിൽ ഹസി സഹോദരൻമാരും നിർണായക പങ്ക് വഹിച്ചു. ഡേവിഡും മൈക്കൽ ഹസിയും ചേർന്ന് 115 റൺസിന്റെ കൂട്ടുകെട്ടിൽ ഓസ്‌ട്രേലിയയെ വിജയിപ്പിച്ചിരുന്നു.

ഒരേ ദിവസം വ്യത്യസ്തമായ ടീമുകൾക്ക് വേണ്ടി സഹോദരങ്ങൾ തകർത്തടിച്ച ദിവസം എന്ന നിലയിൽ കൗതുകമാണ് ഈ റെക്കോർഡ്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം