'ഇന്ത്യന്‍ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി'; യുവതാരത്തിനായി വാദിച്ച് ജഡേജ

ഓസ്‌ട്രേലിയ ടി20 പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം അജയ് ജഡേജ. ആദ്യ മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോഴേക്കും കിഷന് വിശ്രമം ആവശ്യമായതിനാലാണോ പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയതെന്നു ചോദിച്ച ജഡേജ ഇന്ത്യന്‍ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞു.

മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോഴേക്കും കിഷന് ക്ഷീണമായോ. അതോ കിഷന്‍ വിശ്രമം ആവശ്യപ്പെട്ടോ. ലോകകപ്പില്‍ രണ്ട് കളികളില്‍ മാത്രം കളിച്ച കിഷന്‍ ഇത്ര പെട്ടെന്ന് ക്ഷീണിതനായതാണോ കാരണം. ലോകകപ്പില്‍ തന്നെ രണ്ട് മത്സരങ്ങളില്‍ കൂടുതല്‍ അയാള്‍ സ്ഥാനം അര്‍ഹിച്ചിരുന്നു.

തന്റേതായ ദിവസം കളി മാറ്റിമറിക്കാന്‍ കഴിവുള്ള കളിക്കാരനാണ് കിഷന്‍. ഏകദിന ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള എത്ര കളിക്കാരുണ്ട്. ഇനി എന്നാണ് കിഷന് പ്ലേയിങ് ഇലവനില്‍ സ്ഥിരമായി അവസരം ലഭിക്കുക. അതോ എപ്പോഴും പരീക്ഷണം നടത്താനുള്ള കളിക്കാരനാണോ അദ്ദേഹം.

കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ എത്ര മത്സരങ്ങളില്‍ കിഷന്‍ കളിച്ചിട്ടുണ്ടാകും. ഇത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇന്നത്തെ പ്രശ്‌നമല്ല. നമ്മള്‍ പലപ്പോഴും കളിക്കാരെ തിരഞ്ഞെടുക്കുന്നത് കളിപ്പിക്കാനല്ല, ഒഴിവാക്കാന്‍ വേണ്ടിയാണ് അജയ് ജഡേജ പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്