തിലകിന്റെ വിക്കറ്റ് ആയിരുന്നില്ല മത്സരത്തിലെ വഴിത്തിരിവ്, ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ മത്സരം തോറ്റത്: അർഷ്ദീപ് സിംഗ്

വെസ്റ്റ് ഇൻഡീസിനെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ തിലക് വർമ്മ ആയിരുന്നു ഇന്ത്യയുടെ ഇന്നലത്തെ താരം. 22 പന്തിൽ 3 സിക്സും 2 ഫോറും സഹിതം 39 റൺസ് അടിച്ചെടുത്ത താരമായിരുന്നു ഇന്ത്യയുടെ ഇന്നലത്തെ താരം. എന്നിരുന്നാലും, അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 4 റൺസിന് പരാജയപെട്ടു. ബാറ്റിംഗിലെ പരാജയം തന്നെയാണ് മത്സരത്തിലെ ഇന്ത്യയുടെ തോൽവിക്ക് കാരണമായത്. തിലക് വർമ്മ ബാറ്റ് ചെയ്യുന്ന സമയത്ത് ഇന്ത്യ ജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ തിലക് പുറത്തായതോടെ ഇന്ത്യ തോൽവിയിലേക്ക് വീഴുക ആയിരുന്നു. തോറ്റെങ്കിലും തിലകിന്റെ വിക്കറ്റ് മത്സരത്തിന്റെ വഴിത്തിരിവായില്ലെന്ന് അർഷ്ദീപ് സിംഗ് പറഞ്ഞു.

“അതൊരു വഴിത്തിരിവായിരുന്നില്ല. അവൻ ആക്രമണാത്മക ക്രിക്കറ്റ് കളിക്കുന്നു, കഴിവുള്ള ബാറ്ററാണ്. അരങ്ങേറ്റത്തിലും അതിന്റെ സമ്മർദ്ദത്തിലും അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. അതുപോലെ തന്നെ അവൻ ബാറ്റിംഗ് തുടർന്നാൽ ഇന്ത്യക്ക് ഒരുപാട് മത്സരങ്ങൾ ജയിപ്പിക്കാൻ സാധിക്കും ”അദ്ദേഹം പറഞ്ഞു. “ഞങ്ങൾ മത്സരം അവലോകനം ചെയ്യുകയും ആശങ്കയുള്ള മേഖലകൾ തിരിച്ചറിയുകയും ചെയ്യും. മികച്ച ഒരു സെറ്റ് ബാറ്റർ ഉണ്ടായിരുന്നെങ്കിൽ കളിയുടെ അവസാന ഘട്ടത്തിൽ ഞങ്ങൾ ജയിക്കുമായിരുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിൻഡീസിന് നാല് റൺസിന് ജയം. 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് അഞ്ച് റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് മൂന്നിലെത്തി (1-0).

22 പന്തിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 39 റൺസെടുത്ത തിലകാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. ഹാർദിക് പാണ്ഡ്യ 19, സഞ്ജു സാംസൺ 12, അർഷ്ദീപ് സിംഗ് 11 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. സഞ്ജു സാംസണിൻറെ അപ്രതീക്ഷിത റണ്ണൌട്ടാണ് ഇന്ത്യൻ തോൽവിയിൽ നിർണായകമായത്.

വെസ്റ്റ് ഇൻഡീസിനായി മെക്കോയ്, ഷിപ്പേർഡ്, ഹോൾജഡർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അക്കീൽ ഹൊസീൻ ഒരു വിക്കറ്റും നേടി. നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തിരുന്നു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ