ആറ് വൈഡ് എറിഞ്ഞു, ക്യാച്ച് സിക്‌സാക്കി പൂരന് ലൈഫും നല്‍കി ; പക്ഷേ ഒറ്റ ഓവര്‍ കൊണ്ട് യുവതാരം വില്ലനില്‍ നിന്നും നായകനായി

ഏകദിനത്തിന് പിന്നാലെ ആദ്യ ട്വന്റി20 മത്സരത്തിലും ഇന്ത്യന്‍ ടീം മിന്നിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരേ ആതിഥേയരെ തുണച്ചത് യുവരക്തങ്ങളുടെ തിളപ്പ്. രണ്ടു വിക്കറ്റെടുത്ത് അരങ്ങേറ്റ മത്സരത്തില്‍ ബിഷ്‌ണോയി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ വാലറ്റത്തെ വെടിക്കെട്ട് ബാറ്റിംഗ് നടത്തി സൂര്യകുമാര്‍ യാദവ് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയയാള്‍ രവി ബിഷ്‌ണോയിയാണ്. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു പേരെ പുറത്താക്കുകയും ചെയ്തു. ഏറ്റവും മികച്ച ഇക്കോണമി റേറ്റും ബിഷ്നോയ്ക്കായിരുന്നു. 4.2 ആയിരുന്നു താരത്തിന്റെ ഇക്കോണമി റേറ്റ്. അരങ്ങേറ്റത്തിന്റെ പരിഭ്രമം തുടക്കത്തില്‍ താരം കാണിക്കുകയും ചെയ്തു. എറിഞ്ഞ നാല്് ഓവറില്‍ ആറ് വൈഡുകളാണ് താരം എറിഞ്ഞത്. എന്നാല്‍ 11 ാം വറില്‍ റോസ്റ്റണ്‍ ചേസിനെയും റോമന്‍ പവെലിനെയും ഒരോവറില്‍ വീഴ്ത്തുകയും ചെയ്തു. ചേസിനെ വീഴ്ത്തിക്കൊണ്ട് കന്നി അന്താരാഷ്ട്ര വിക്കറ്റ് നേടിയ ബിഷ്‌ണോയി ഓവറിലെ അഞ്ചാമത്തെ ബോളില്‍ റോമന്‍ പവലിനെയും പവലിയനിലേക്ക് അയച്ചു.

കളിയില്‍ അതിവേഗം തകരുകയായിരുന്ന വെസ്റ്റിന്‍ഡീസിന്റെ ഇന്നിംഗ്‌സ് നീണ്ടുപോയതും ബിഷ്‌ണോയിയുടെ കാരുണ്യത്തിലായിരുന്നു. അടിച്ചുതകര്‍ത്ത നിക്കോളാസ് പൂരനെ പുറത്താക്കാന്‍ കിട്ടിയ അവസരം താരം നഷ്ടമാക്കി. യുസ്വേന്ദ്ര ചാഹലിന്റെ ബൗളിങില്‍ പൂരനെ ബൗണ്ടറി ലൈനിനു തൊട്ടരികില്‍ വച്ച് ബിഷ്നോയ് ക്യാച്ച് ചെയ്തിരുന്നു. പക്ഷെ പന്ത് പിടിയിലാക്കിയ ശേഷം താരം പിറകിലേക്കു നീങ്ങുകയും ബൗണ്ടറി ലൈനലിനു മുകളില്‍ കാല്‍ ടച്ച് ചെയ്തു. ഇതോടെ അംപയര്‍ സിക്സര്‍ വിധിക്കുകയും ചെയ്തു. ജീവന്‍ തിരിച്ചുകിട്ടിയ പൂരന്‍ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്തു. 43 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്സറുമടക്കം 61 റണ്‍സ് വാരിക്കൂട്ടിയ താരം ടീമിന്റെ ടോപ്സ്‌കോററാകുകയും ചെയ്തു.

ഒട്ടേറെ പിഴവ് വരുത്തിയെങ്കിലും മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്് പുരസ്‌ക്കാരവുമായിട്ടാണ് രവി ബിഷ്നോയ് മടങ്ങിയത്്. ടി20യില്‍ അരങ്ങേറ്റത്തില്‍ രണ്ടു വിക്കറ്റുകളെടുത്ത പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന ബഹുമതിയുമായിട്ടാണ് ബിഷ്‌ണോയി മടങ്ങിയത്. അക്‌സര്‍ പട്ടേലിന്റെ പേരില്‍ ഉണ്ടായിരുന്ന റെക്കോഡാണ് തിരുത്തിയത്. 21 വയസ്സും 164 ദിവസവുമാണ് ബിഷ്നോയുടെ പ്രായം. 2015ല്‍ സിംബാബ്വെയ്ക്കെതിരായ അരങ്ങേറ്റ ടി20യില്‍ അക്‌സര്‍ പട്ടേല്‍ ഈ നേട്ടം കൊയ്യുമ്പോള്‍ 21 വയസും 178 ദിവസവുമായിരുന്നു പ്രായം. മൂന്ന് വിക്കറ്റും നേടി.

Latest Stories

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി