അവിശ്വസനീയം, ക്രിക്കറ്റിൽ ആദ്യമായി മൂന്ന് സൂപ്പർ ഓവറുകൾ, ചരിത്രം എഴുതിയ മത്സരം നടന്നത് ഈ ടീമുകൾ തമ്മിൽ

ടി20 ക്രിക്കറ്റിൽ ആദ്യമായി മൂന്ന് സൂപ്പർ ഓവറുകൾ നടന്ന ഒരു മത്സരമുണ്ടായി. ക്രിക്കറ്റ് ലോകത്ത് പുതിയ ചരിത്രമെഴുതികൊണ്ടാണ് ഈ കളി നടന്നത്. നെതർലൻഡ്സും നേപ്പാളും തമ്മിലുളള ടി20 മത്സരത്തിലായിരുന്നു ഇതുവരെ നടക്കാത്ത ഒരു സംഭവം നടന്നത്. സ്കോട്ട്ലൻഡിലെ ​ഗ്ലാസ്​ഗോയിൽ വച്ച് നടന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലാണ് ചരിത്രം പിറന്നത്. സ്കോട്ട്ലൻഡ്, നെതർലൻഡ്സ്, നേപ്പാൾ തുടങ്ങിയ ടീമുകളാണ് ടൂർണമെൻ‌റിൽ പങ്കെടുക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ നെതർലൻഡ്സ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് എടുത്തത്.

മറുപടി ബാറ്റിങ്ങിൽ നേപ്പാൾ‌ എട്ട് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്ത് തിരിച്ചടിച്ചു. മത്സരം ടൈ ആയതോടെ കളി സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ സൂപ്പർ ഓവറിൽ നെതർലൻഡ്സിനെതിരെ നേപ്പാൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എടുത്തു. എന്നാൽ നെതർലൻഡ്സും മറുപടി ബാറ്റിങ്ങിൽ നേപ്പാളിന്റെ അതേ സ്കോറിലെത്തി. ഇതോടെ കളി രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

രണ്ടാം സൂപ്പർ ഓവറിൽ നെതർലൻഡ്സാണ് ആദ്യം ബാറ്റ് ചെയ്തത്. ആദ്യ ബാറ്റിങ്ങിൽ നെതർലൻഡ്സ് ടീം ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസാണ് എടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ നേപ്പാൾ ബാറ്റർ ദീപേന്ദ്ര സിങ് അവസാന പന്തിൽ സിക്സർ പറഞ്ഞി നെതർലൻഡ്സിന്റെ ടീം സ്കോറിനൊപ്പം എത്തി. ഇതോടെയാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്ത മൂന്നാം സൂപ്പർ ഓവർ സംഭവിച്ചത്.

എന്നാൽ ഇത്തവണ വിജയം നെതർലൻഡ്സ് ടീമിനൊപ്പമായിരുന്നു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ തുടക്കത്തിലേ തകർന്നത് അവർക്ക് തിരിച്ചടിയായി. വെറും നാല് പന്തിൽ റൺസെടുക്കുംമുൻപേ രണ്ട് നേപ്പാൾ ബാറ്റർമാരുടെയും വിക്കറ്റ് നഷ്ടമായി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ സിക്സർ നേടി മൈക്കൽ ലെവിറ്റ് നെതർലൻഡ്സിന് മത്സരത്തിൽ വിജയം സമ്മാനിക്കുകയായിരുന്നു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു