ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ താങ്കളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യ തങ്ങളുടെ ട്രോഫി എസിസി പ്രസിഡന്റ് ആയ മൊഹ്സിന്‍ നഖ്വിയുടെ കൈയിൽ നിന്ന് സ്വീകരിക്കില്ലെന്ന നിലപ്പെടുത്തതിനാൽ അദ്ദേഹം തിരികെ ട്രോഫിയുമായി മടങ്ങി. ഇപ്പോഴിതാ മൊഹ്സിന്‍ നഖ്വിയെ പിന്തുണച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് യൂസഫ്.
മുഹമ്മദ് യൂസഫ് പറയുന്നത് ഇങ്ങനെ:
‘മൊഹ്സിന്‍ നഖ്വി ചെയ്യുന്നത് തികച്ചും ശരിയാണ്. അദ്ദേഹം ശരിയായ നിലപാടാണ് എടുത്തിരിക്കുന്നത്. ഇന്ത്യ ആ നിമിഷം തന്നെ ട്രോഫി വാങ്ങേണ്ടതായിരുന്നു. ഐസിസി നിയമങ്ങള്‍ അനുസരിച്ച്, എസിസി തലവന്‍ എന്ന നിലയിലാണ് അദ്ദേഹം അവിടെ നിന്നത്. അദ്ദേഹത്തിന്റെ കൈകളിലൂടെ മാത്രമേ ട്രോഫി കൈമാറാന്‍ പാടുള്ളൂ’
മുഹമ്മദ് യൂസഫ് തുടർന്നു:
‘ട്രോഫി കൊടുത്ത സമയത്ത് നിങ്ങള്‍ അത് എടുത്തില്ല. എന്നിട്ട് ഇപ്പോള്‍ ഇത്ര തിടുക്കം കൂട്ടുന്നത് എന്തിനാണ്? ട്രോഫി വാങ്ങുന്ന കാര്യം നിങ്ങള്‍ ഓര്‍ത്തിരുന്നെങ്കില്‍ മൊഹ്‌സിന്‍ നഖ്‌വിയുടെ ഓഫീസിലെത്തി അത് എടുക്കണമായിരുന്നു. കളിക്കളത്തില്‍ നിങ്ങള്‍ സിനിമ എടുക്കുന്ന തിരക്കിലായിരുന്നു. ഞാന്‍ അന്നും ഇക്കാര്യം പറഞ്ഞിരുന്നു’ മുഹമ്മദ് യൂസഫ് പറഞ്ഞു.