അവനെ കളിയാക്കിയവർ ഇന്ന് അവനു വേണ്ടി ആർപ്പു വിളിക്കുന്നു; മുംബൈയിൽ തരംഗമായി ഹാർദിക്‌ പാണ്ഡ്യ

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കളിയാക്കലുകൾ നേരിട്ടിട്ടുള്ള താരമാണ് ഹാർദിക്‌ പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങളുള്ള എല്ലാ സ്റ്റേഡിയത്തിൽ വെച്ചും ആരാധകരുടെ കൂവലുകൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. ഒരു സീസൺ മുഴുവൻ ജനരോക്ഷം കൊണ്ട് അവൻ തളർന്നു. ഒപ്പം ഉണ്ടായിരുന്ന സഹധർമണിയും കൂടെ പിരിഞ്ഞു പോയപ്പോൾ ഹർദിക്കിന്റെ മനസ് വല്ലാതെ നൊമ്പരപെട്ടിരുന്നു.
എന്തൊക്കെ പ്രെശ്നം ഉണ്ടായാലും ആരൊക്കെ തളർത്താൻ നോക്കിയാലും അവയെ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ ആയിരുന്നു അവൻ നേരിട്ടത്. എന്നാൽ ഇന്ന് അവൻ എത്തിനിൽക്കുന്നത് ലോകത്തിന്റെ നെറുകയിൽ ആണ്.

മുംബൈ നഗരത്തിൽ ഇന്നലെ കേട്ടത് ഹാർദിക്‌ പാണ്ട്യയ്‌ക്കായുള്ള ആർപ്പുവിളിക്കാൻ ആയിരുന്നു. അവനെ താഴ്ത്തിയും കൂവിയും വിട്ട സ്ഥലത്തു വെച്ച തന്നെ അവൻ രാജാവിനെ പോലെ ഐസിസി ടി 20 ലോകകപ്പ് ഉയർത്തി. ഡൽഹിയിൽ ഇറങ്ങിയ ഇന്ത്യൻ ടീം രാവിലെ 11 മണിയോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കണ്ടു മുംബൈയിലേക്ക് മടങ്ങി. വൈകുനേരം 4 മണിയോടെ റോഡ് ഷോയും ആരംഭിച്ചു. തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ പൊതു പരിപാടിയും നടത്തപ്പെട്ടു. ഇന്നലെ നടന്ന ചടങ്ങിൽ സ്റ്റേഡിയത്തിൽ വെച്ച് ആരാധകർ ഏറ്റവും കൂടുതൽ ആർപ്പു വിളിച്ചത് ഹാർദിക്‌ പാണ്ടിയ എന്ന പേരായിരുന്നു.

മുബൈയിൽ എത്തിയപ്പോൾ ട്രോഫി ഹർദിക്കിന്റെ കൈയിൽ ആയിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അദ്ദേഹത്തിന് വഴി മാറി കൊടുത്തു. ചടങ്ങിന്റെ ഇടയിൽ രോഹിത് ഹർദിക്കിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ചു. ഇരുവരും അത്ര നല്ല ചേർച്ചയിലല്ല എന്ന വാർത്തകൾ ഒരുപാട് ഉയർന്നിരുന്നു എന്നാൽ അതിന് എല്ലാം പര്യവസാനം കണ്ടു. ലോകകപ്പ് ഫൈനലിൽ അപകടകാരിയായ ഡേവിഡ് മില്ലേറിനെയും ഹെൻറിക്ക് ക്ലസ്സെനെയും പുറത്താക്കിയത് പാണ്ടിയ ആയിരുന്നു. അത് കൊണ്ട് തന്നെ ഹാർദിക്‌ ടൂർണമെന്റിൽ വഹിച്ച പങ്ക് വലുതായിരുന്നു എന്ന രോഹിത് പറഞ്ഞു.

ഇനി ഇന്ത്യൻ ടീമിൽ അടുത്ത ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത് ഹാർദിക്‌ പാണ്ട്യയെ ആയിരിക്കും എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ടീമിൽ രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർ വിരമിച്ചതോടെ അടുത്ത പകരക്കാരെ തേടി കണ്ടു പിടിക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ഇനി ഹാർദിക്‌ നയിക്കുന്ന ടീം 2026 ടി-20 ലോകക്കപ്പ് നേടുക എന്നതാണ് ആണ് ലക്ഷ്യം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ