മില്ലറിനെ കളിയാക്കുന്നവർ ഒന്ന് ഓർക്കുക, അവൻ അടിച്ച സിക്‌സറുകൾ ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇത്രയും എത്തില്ലായിരുന്നു: അക്‌സർ പട്ടേൽ

ഐപിഎലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ ഒരു റാണിനാണ് ഡൽഹി ക്യാപിറ്റൽസ് തോറ്റത്. ഇതിൽ ഡൽഹി താരം ഡേവിഡ് മില്ലറിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അവസാന ഓവറിൽ ഓടാമായിരുന്ന ബോൾ അദ്ദേഹം ഓടാതെ അവസാന പണത്തിനായി നിന്നു. അവസാനം നിരാശയായിരുന്നു ഫലം. മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലിരുന്ന് പൊട്ടിക്കരയുന്ന മില്ലറുടെ വിഡിയോയും പുറത്ത് വന്നിരുന്നു.

എന്നാൽ മില്ലറിന് പൂർണ പിന്തുണയാണ് ഡൽഹി മാനേജ്‍മെന്റ് നൽകുന്നത്. ടീം മീറ്റിങിൽ നായകന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ‘ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ഞാൻ എല്ലാവരോടും പറഞ്ഞ ഒരു കാര്യമുണ്ട്. മത്സരത്തിനിടെ ഉണ്ടാകുന്ന ഏതൊരു സാഹചര്യത്തിലും നിങ്ങൾ സംയമനം പാലിക്കണം. നമ്മൾ എല്ലാവരും ഇപ്പോൾ നിരാശയിലാണ്, പക്ഷേ നമുക്ക് ചിരിക്കാൻ കഴിയണം.

‘ഇത് ഒരു നീണ്ട ടൂർണമെന്റാണ്. മില്ലർ ആ സിക്‌സുകൾ അടിച്ചില്ലെങ്കിൽ നമ്മൾ ഈ മത്സരത്തിൽ ഇത്രയും പോലും എത്താൻ കഴിയില്ല’ നായകൻ അക്‌സർ പറഞ്ഞു. ‘സംഭവിച്ചത് എല്ലാം നമ്മൾ മറന്ന് കളയണം. അടുത്ത മത്സരത്തിനായി നമ്മൾ ചെന്നൈയിലേക്ക് പോകുക ആണ്. സന്തോഷത്തോടെയാകണം നമ്മുടെ യാത്ര’ അക്‌സർ വ്യക്തമാക്കി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ