പോകുന്നവർ ഒക്കെ പോകട്ടെ, ഏകദിനം അടിപൊളിയാണ്; ഫോര്മാറ്റിനെ പിന്തുണച്ച് ബെയർസ്റ്റോ

ബെൻ സ്റ്റോക്സ് വിരമിച്ചതിന് പിന്നാലെ ഏകദിന ക്രിക്കറ്റിന് ഒരുപാട് വിമർശനങ്ങൾക്ക് ഉണ്ടായിരുന്നു. പല പ്രമുഖ താരങ്ങളും ഏകദിന ഫോര്മാറ്റിനെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര ഫോർമാറ്റിനെ പിന്തുണച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർ ജോണി ബെയർസ്റ്റോ രംഗത്തെത്തി. കൂടാതെ വലംകൈയ്യൻ ബാറ്റർ കളിയുടെ മൂന്ന് ഫോർമാറ്റുകളോടും പ്രതിബദ്ധത പ്രഖ്യാപിക്കുകയും 50 ഓവർ ക്രിക്കറ്റിനെ പ്രശംസിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനും ഓൾറൗണ്ടറുമായ ബെൻ സ്റ്റോക്സ് ഈ ആഴ്ച ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ പ്രശസ്തരായ ഒരുപാട് കളിക്കാർ താരങ്ങളുടെ ജോലി ഭാരത്തെക്കുറിച്ചും ഏകദിന ഫോർമാറ്റ് ബോറാണെന്നുമൊക്കെ പറഞ്ഞു. ഇംഗ്ലണ്ടിന്റെ 2019 ലോകകപ്പ് ടീമിന്റെ അവിഭാജ്യ ഘടകമായ സ്റ്റോക്സ്, ജൂലായ് 19 ന് ചെസ്റ്റർ-ലെ-സ്ട്രീറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിനായി തന്റെ അവസാന 50 ഓവർ മത്സരം കളിച്ചു.

സ്കൈ സ്‌പോർട്‌സിനോട് സംസാരിക്കുമ്പോൾ, ഈ വേനൽക്കാലത്ത് ഇംഗ്ലണ്ട് ടെസ്റ്റ്, ഏകദിന ക്രിക്കറ്റുകൾ ഒരേസമയം എങ്ങനെ കളിച്ചുവെന്ന് നിരീക്ഷിച്ച് വ്യത്യസ്ത ഫോർമാറ്റുകൾ കളിക്കുന്നതിന്റെ വെല്ലുവിളികൾ ബെയർസ്റ്റോ സമ്മതിച്ചു. എന്നിരുന്നാലും, എല്ലാ ഫോമുകളിലും കളിക്കാൻ താൽപ്പര്യമുണ്ടെന്ന് കീപ്പർ-ബാറ്റർ പറഞ്ഞു:

“സ്വാഭാവികമായും വെല്ലുവിളികൾ ഉണ്ട്, നമുക്ക് അത് കാണാം. റെസ്റ്റിനും ഏകദിനത്തിനും വ്യത്യസ്ത സ്‌ക്വാഡുകൾ പരീക്ഷിക്കാം. ടെസ്റ്റ് പരമ്പരക്ക് ശേഷം ഒരു ഇടവേള കഴിഞ്ഞായിരുന്നു ടി20 മത്സരം.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“എനിക്ക് കഴിയുന്നിടത്തോളം കാലം ഞാൻ എല്ലായിടത്തും പോകും. സമീപഭാവിയിൽ, ഞാൻ സ്വയം ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതായി കാണുന്നില്ല. മൂന്ന് സ്ക്വാഡുകളുടെയും ഭാഗമാകാൻ ഞാൻ ഇഷ്ടപ്പെടുന്നു.”

സ്റ്റോക്സ് വിരമിച്ചതിന് പിന്നാലെ ഒരുപാട് വിമർശനങ്ങൾ ഏകദിന ഫോർമാറ്റ് കേൾക്കുമ്പോൾ പിന്തുണയുമായി ഇംഗ്ലണ്ടിൽ നിന്ന് തന്നെ ഒരു താരമെത്തിയത് എന്തായാലും കൗതുകമായി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ