ഇത്തവണ ക്ഷമിച്ചില്ല, ആരാധകർക്ക് നേരെ പാഞ്ഞടുത്ത് മുരളി വിജയ്, വീഡിയോ വൈറൽ

ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാര്‍ത്തിക്കും മുരളി വിജയ്‌യും തമ്മിലുള്ള കഴിഞ്ഞകാല കഥകള്‍ ക്രിക്കറ്റ് ലോകത്തിന് പരിജയമുള്ളതാണ്. തന്റെ ആദ്യ ഭാര്യയെ സ്വന്തമാക്കിയ ചതിയുടെ കഥയാണ് മുരളിയെ കുറിച്ച് കാര്‍ത്തിക്കിന് പറയാനുള്ളത്. അടുത്തിടെ ഒരു ടിഎന്‍പിഎല്‍ മത്സരത്തിനിടെ ‘ഡികെ ഡികെ’ എന്ന് ആരവം മുഴക്കിയ കാണികളോട് മുരളി വിജയ് പ്രതികരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മുരളി വിജയ് ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു ഗ്യാലറിയുടെ ഡികെ ആര്‍പ്പുവിളി. ഇത് കേട്ട വിജയ് ആള്‍ക്കൂട്ടത്തിന് നേരെ തിരിഞ്ഞു, കൂപ്പുകൈകളോടെ അവരോട് നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു. വളറെ സൗമ്യതയോടെയും ശാന്തയോടെയുമായിരുന്നു താരത്തിന്റെ അന്നത്തെ പ്രതികരണം.

എന്നാൽ ഇത് വീണ്ടും ആവർത്തിച്ചപ്പോൾ താരത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നില്ല. തമിഴ്നാട് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ആരാധകരുടെ നേര്‍ക്കു തർക്കിക്കുന്നതിനായി ബൗണ്ടറി ലൈനിലെ പരസ്യ സ്ക്രീനുകൾ കടന്ന് മുൻ ഇന്ത്യൻ താരം മുരളി വിജയ്. വിജയിയെ ശാന്തമാക്കാൻ സുരക്ഷ ഉദ്യോഗസ്ഥർ പോകുന്നതും വിഡിയോയിൽ കാണാം.

ആദ്യം ഡി,കെ എന്ന് വിളിച്ചപ്പോൽ ശ്രദ്ധിക്കാതിരുന്ന താരം വിളി മുറുകിയപ്പോഴാണ് ആരാധകർക്ക് നേരെ പാഞ്ഞടുത്തത്.ഒരു ഇടവേളയ്ക്ക് ശേഷം ടിഎന്‍പിഎല്ലില്‍ തിരിച്ചെത്തിയ വിജയ് 57 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. നിലവില്‍, കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. കൂടാതെ കഴിഞ്ഞ ഐപിഎല്‍ സീസണിന് ശേഷം മികച്ച ഫോമിലാണ് താരം. ഇന്ത്യയുടെ ടി20 ലോക കപ്പ് ടീമിലും താരം ഏറെക്കുറെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.

വിന്‍ഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമായി കാര്‍ത്തിക് നിലവില്‍ വെസ്റ്റിന്‍ഡീസിലാണ്. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ശേഷം അദ്ദേഹം സിംബാബ്വെയിലേക്ക് പോകും.

Latest Stories

ഇന്ത്യന്‍ പരിശീലകനായാല്‍..., പ്രധാന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഗംഭീര്‍, മൊത്തത്തില്‍ അലമ്പാകുമെന്ന് ഉറപ്പ്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സർക്കുലറിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിംഗ് കുറവ് തന്നെ, ഏറ്റവും ഉയര്‍ന്ന പോളിംഗ് പശ്ചിമ ബംഗാളില്‍

പരിശീലകസ്ഥാനത്തേക്കു ഗംഭീര്‍ ഒരു മികച്ച ചോയ്‌സ്, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

ടി20 ലോകകപ്പ് 2024:ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്...; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം

കുറഞ്ഞ സമയത്തില്‍ വലിയ മഴയുണ്ടാകുന്ന പ്രതിഭാസം; മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡും എട്ടു ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്

ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ കേരളത്തില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു