'ഈ സീസൺ ഞങ്ങളുടെയല്ല, ഇനി ഒരു തിരിച്ച് വരവില്ല'; തുറന്ന് പറഞ്ഞ് ഹാർദിക് പാണ്ഡ്യ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ വീണ്ടും തോല്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. 8 വിക്കറ്റുകൾക്കാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്. ഇതോടെ ടൂർണമെന്റിൽ നിന്ന് മുംബൈ ഇന്ത്യൻസ് പുറത്താക്കാനുള്ള സാധ്യതകൾ കൂടുതലാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്വാദും ഇംപാക്റ്റ് പ്ലെയര്‍ കാര്‍ത്തിക് ശര്‍മയുമാണ് വിജയശില്‍പ്പികള്‍. ഗെയ്ക്വാദ് 67 റണ്‍സെടുത്തു. കാര്‍ത്തിക് ശര്‍മ 54 റണ്‍സ് നേടി. സഞ്ജു സാംസണിന് (11) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫോമിലേക്കെത്താനായില്ല. ഉര്‍വില്‍ പട്ടേല്‍ 24 റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് ലക്ഷ്യമിട്ട ചെന്നൈ, പവര്‍പ്ലേയിലും മിഡില്‍ ഓവറുകളിലും മികച്ച പ്രകടനമാണ് നടത്തിയത്. തോൽവിക്ക് ശേഷം ഹാർദിക് സംസാരിച്ചു.

‘ഇത് ഞങ്ങളുടെ സീസൺ അല്ല. ഇനി തിരിച്ച് വരവില്ല. ചെന്നൈ ഞങ്ങളെക്കാൾ നന്നായി കളിച്ചു, നന്നായി ബോൾ ചെയ്തു, നന്നായി ഫീൽഡ് ചെയ്തു, നന്നായി ബാറ്റ് ചെയ്തു. ഞങ്ങൾക്ക് ആ റിഥം കിട്ടിയില്ല. മൊത്തത്തിൽ നോക്കുമ്പോൾ അവർ നന്നായി ബോൾ ചെയ്തു പക്ഷെ ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ല’ ഹാർദിക് പറഞ്ഞു.

Latest Stories

പുതിയ 14 ഇന നിർദേശങ്ങൾ കൈമാറി ഇറാൻ; അതിരുകടന്നാൽ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ്

ഞാൻ ഇത്രയും മോശമായി ഒരു സീസൺ പോലും കളിച്ചിട്ടില്ല, ഇത്രയും മത്സരങ്ങൾ തോറ്റിട്ടുമില്ല: ഹാർദിക് പാണ്ഡ്യ

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു