'ഇതാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്'; കളിക്കാരുടെ ഹോംകമിംഗിനെക്കുറിച്ച് ഗാംഗുലി

ടി20 ലോകകപ്പ് വിജയം ആരാധകര്‍ക്കൊപ്പം ടീം ഇന്ത്യ ആഘോഷിച്ചപ്പോള്‍ മുംബൈയ്ക്കത് ഉത്സവ രാവായിരുന്നു. നരിമാന്‍ പോയിന്റില്‍ ആരംഭിച്ച് വാങ്കഡെ സ്റ്റേഡിയത്തില്‍ വരെ ടീം ലോകകപ്പ് ട്രോഫിയുമായി തുറന്ന ബസില്‍ പരേഡ് നടത്തി. താരങ്ങളെ ഒരു നോക്ക് കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് മറൈന്‍ ഡ്രൈവില്‍ തടിച്ചുകൂടിയത്. പിന്നീട്, വാംഖഡെ സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ ഒഴുകിയെത്തി. അവിടെ ലോകകപ്പ് വിജയത്തിന് ടീം ഇന്ത്യയെ അഭിനന്ദിക്കാന്‍ ബിസിസിഐ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഉള്‍പ്പെടെയുള്ള കളിക്കാര്‍ ചക് ദേ ഇന്ത്യയ്ക്ക് മുന്നില്‍ നൃത്തം ചെയ്തപ്പോള്‍ സ്റ്റേഡിയം ആവേശത്താല്‍ ഇളകിമറിഞ്ഞു.. പരിപാടിയുടെ ഹൈലൈറ്റുകളിലൊന്നില്‍ ആയിരക്കണക്കിന് ആരാധകര്‍ക്കൊപ്പം കളിക്കാര്‍ വന്ദേമാതരം ആലപിച്ചു.

ടീം ഇന്ത്യയുടെ മഹത്തായ ഹോംകമിംഗിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി പ്രതികരിച്ചു, ടി20 ലോകകപ്പിലെ വിജയം കണക്കിലെടുത്ത് കളിക്കാര്‍ ഇത്തരമൊരു സ്വാഗതം അര്‍ഹിക്കുന്നെന്ന് മുന്‍ നായകന്‍ പറഞ്ഞു.

ഇതാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അവരുടെ നേട്ടം കണക്കിലെടുക്കുമ്പോള്‍ കളിക്കാര്‍ ഇത് അര്‍ഹിക്കുന്നു… ഓരോ വ്യക്തിയിലും അഭിമാനിക്കുന്നു- ഗാംഗുലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Latest Stories

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ