ദിസ് ഈസ് മൈ എന്റർടൈൻമെന്റ്; ഓപണിംഗിൽ വീണ്ടും കസറി സഞ്ജു സാംസൺ

ഇപ്പോൾ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ടൂർണമെന്റിൽ മിന്നും ഫോം തുടർന്ന് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ചൊവ്വാഴ്ച തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലും സഞ്ജു ബാറ്റിം​ഗിൽ കളം നിറഞ്ഞു.

46 പന്തിൽ നിന്ന് 4 ഫോറുകളും 9 സിക്സറുകളും സഹിതം താരം 89 റൺസാണ് താരം നേടിയത്. ഇതിനു മുൻപ് നടന്ന മത്സരത്തിൽ 121 റൺസ് നേടി തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തിയത്. ഇതോടെ ഏഷ്യ കപ്പിൽ ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജുവിനെ തന്നെ പരിഗണിച്ചേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഇന്നലെ തൃശൂർ ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 5 വിക്കറ്റുകൾക്ക് പരാജയപെട്ടു. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 188 റൺസ് അവസാന പന്തിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ തൃശൂർ ടൈറ്റൻസ് മറികടന്നു.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി