ദക്ഷിണാഫ്രിക്കയെ 'പച്ചത്തെറി' വിളിച്ച് കോഹ്ലി വിവാദത്തില്‍

വികാരങ്ങള്‍ ഒരിക്കലും ഒളിപ്പിച്ച് വെക്കാതെ അത് എവിടെയാണെങ്കിലും തുറന്ന് പ്രകടിപ്പിക്കുന്ന സ്വഭാവമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് ഉളളത്. അതിനാല്‍ തന്നെ ഇന്ത്യന്‍ നായകന്‍ പലപ്പോഴും പല വിവാദങ്ങളിലും അകപ്പെടാറുണ്ട്. ഏറ്റവും ഒടുവില്‍ കോഹ്ലി മറ്റൊരു വിവാദത്തില്‍ കുടി അകപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ ഇത്തവണ കോഹ്ലിയെ വിവാദത്തിലേക്ക് തള്ളിവിട്ടത് സ്റ്റംമ്പ് മൈക്കാണ് എന്നതാണ് രസകരം. സഹതാരം മുരളി വിജയോട് കളി തന്ത്രങ്ങള്‍ പറയുന്നതിനിടെ നാവില്‍ കയറി വന്ന തെറിയാണ് സ്റ്റംമ്പ് മൈക്ക് പിച്ചിച്ചെടുത്ത് ലോകത്തെ കേള്‍പ്പിച്ചത്.

മത്സരത്തില്‍ മുരളി വിജയും വിരാട് കോഹ്ലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഈ ദിവസം മുഴുവന്‍ തനിയ്ക്കും മുരളി വിജയ്ക്കും ബാറ്റ് ചെയ്യാനായാല്‍ ദക്ഷിണാഫ്രിക്ക് പതറി പോകും എന്ന പറയുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്ലി മോശം വാക്ക് ഉപയോഗിച്ചത്. ഇതാണ് സ്റ്റംമ്പ് മൈക്ക് റെക്കോര്‍ഡ് ചെയ്ത് ലോകത്തിനെ കേള്‍പ്പിച്ചത്.

https://twitter.com/iamkhurram12/status/952526589664702464?ref_src=twsrc%5Etfw&ref_url=https%3A%2F%2Fthecricketlounge.com%2F2018%2F01%2Fthis-conversation-between-virat-kohli-and-murali-vijay-is-so-funny%2F

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇതാദ്യമായല്ല കോഹ്ലി വിവാദത്തില്‍ അകപ്പെടുന്നത്. ടീം സെലക്ഷനെ ചൊല്ലി കോഹ്ലിയ്‌ക്കെതിരെ ഒരു വിഭാഗം ആരാധകരില്‍ നിന്നും കളിക്കാരില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. രഹാനയെ മാറ്റി നിര്‍ത്തി രോഹിത്തിന് അവസരം നല്‍കിയതും ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ നിന്നും പുറത്താക്കിയതും എല്ലാം ആണ് ആരാധകര്‍ കോഹ്ലിയ്‌ക്കെതിരെ തിരിയാന്‍ കാരണം.

മത്സരത്തില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 183ന് അഞ്ച് എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 335 റണ്‍സിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് ഇനിയും 152 റണ്‍സ് കൂടി വേണം. 85 റണ്‍സുമായി നായകന്‍ വിരാട് കോഹ്ലിയും 11 റണ്‍സുമായി ഹാര്‍ദ്ദിക്ക് പാണ്ഡ്യയുമാണ് ക്രീസില്‍.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി