CSK UPDATES: ഈ ചെന്നൈ ടീമിന് പറ്റിയത് ഐപിഎൽ അല്ല ഐടിഎൽ, എങ്കിൽ ലോകത്ത് ഒരു ടീം ഈ സംഘത്തെ തോൽപ്പിക്കില്ല; അത് അങ്ങോട്ട് പ്രഖ്യാപിക്ക് ബിസിസിഐ; ആവശ്യവുമായോ സോഷ്യൽ മീഡിയ

ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വരുമ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമായിരിക്കുന്നു.

ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈ ഇപ്പോൾ മോശം അവസ്ഥയിലാണ്. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള രണ്ട് മത്സരങ്ങളിലും ടീം പരാജയമായി. പൊരുതി തോറ്റാൽ എങ്കിലും ചെന്നൈ ആരാധകർക്ക് വിഷമം ഉണ്ടാകില്ലായിരുന്നു, പക്ഷെ പൊരുതാൻ പോയിട്ട് ഒന്നും ശ്രമിക്കാനുള്ള ആർജവംപോലും കാണിക്കാതെയാണ് ടീം തോൽക്കുന്നത്. എന്തായാലും ബാറ്റ്‌സ്ന്മാനാരുടെ പ്രകടനമാണ് ടീമിനെ നിരാശപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. തുടക്കത്തിൽ ഉള്ള മെല്ലെപ്പോക്കും അവസാനം ആകുമ്പോൾ ഉള്ള ഏകദിന സ്റ്റൈൽ ഇന്നിംഗ്‌സും ഒകെ ടീമിന് പണിയാകുന്നു.

ഒരു കാലത്ത് ചെണ്ടകൾ എന്ന് ആയിരുന്നു ആർസിബി അറിയപ്പെട്ടിരുന്നത്. ഒരു ബോളർ പോലും പിശുക്ക് കാണിക്കാതെ വന്നവർക്കും പോയവർക്കും എല്ലാം ആവശ്യത്തിന് റൺ കൊടുത്ത് സംഭാവന ചെയ്യുന്ന ടീം ചെണ്ടകൾ എന്ന പേരിലാണ് ലീഗിൽ അറിയപ്പെട്ടിരുന്നത്. ബാറ്റ്‌സ്ന്മാന്മാർ എത്ര കഷ്ടപ്പെട്ട് റൺ അടിച്ചാലും അതുകൊണ്ട് ഒരു ഗുണവും ഇല്ലാത്ത പോലെ റൺ വാരി കോരി കൊടുത്ത് മത്സരം കൈവിട്ട് കളയുന്ന ടീമിലെ ബോളർമാർ ഈ കാലയളവിൽ ഒരുപാട് ട്രോളുകളും വിമർശനങ്ങളും കേട്ടു.

എന്നിരുന്നാലും ഇത്തവണ നടക്കുന്ന പുതിയ സീസണിലേക്ക് വന്നപ്പോൾ കാര്യങ്ങൾ മാറി. ചെണ്ടകൾ ആയി ട്രോൾ കേട്ട ആർസിബി ബോളർമാർ ആ അവസ്ഥയിൽ നിന്ന് ഒരുപാട് മെച്ചപ്പെട്ടപ്പോൾ പണ്ട് ആ ലിസ്റ്റിൽ പോലും ഇല്ലാതിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ആ ലിസ്റ്റിലേക്ക് വന്നു. അപ്പോൾ നിങ്ങൾ ഓർക്കും ബാറ്റിംഗിൽ അവർ മികച്ചതാണെന്ന്, അല്ല അവിടെ ബോളർമാർ ചെണ്ടകൾ ആണെങ്കിൽ ബാറ്റിംഗിൽ ഉള്ളത് ടെസ്റ്റ്- ഏകദിന ശൈലിയിൽ കളിക്കുന്ന താരങ്ങളാണ്.

ടി 20 യിൽ പവർ പ്ലേയിൽ ടീമുകൾ എല്ലാം നല്ല രീതിയിൽ റൺ നേടുമ്പോൾ ചെന്നൈ ബാറ്റ്‌സ്മാന്മാർ അവിടെ ടെസ്റ്റ് കളിക്കുന്നു. 20 ഓവറുകൾ ഉള്ളു എന്നതും അവിടെ നന്നായി കളിക്കണം എന്നോ ഉള്ള ഒരു വിചാരവും ചെന്നൈക്ക് ഇല്ല. ഇപ്പോൾ നടക്കുന്ന ചെന്നൈ- കൊൽക്കത്ത മത്സരം അതിന് ഉദാഹരണം. തുടക്കം മുതൽ താരങ്ങൾ അടിച്ചു കളിക്കുന്നതിന് പകരം ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈക്ക് വേണ്ടി ഒരു ബാറ്റ്സ്മാൻ പോലും ടി 20 ക്ക് യോജിച്ച ശൈലിയിൽ കളിച്ചില്ല. ക്രീസിൽ പിടിച്ചുനിൽക്കാൻ നോക്കിട്ടോ, ഒരു ഗുണവും ഉണ്ടായില്ല എന്ന് മാത്രമല്ല അതിദയനീയമായി കാര്യങ്ങൾ. രചിൻ രവീന്ദ്ര (4 ) കോൺവേ (12 ) ത്രിപാഠി( 16 ) വിജയ് ശങ്കർ ( 29 ) രവിചന്ദ്രൻ അശ്വിൻ (1 0 രവീന്ദ്ര ജഡേജ ( 0 ) ദീപക്ക് ഹൂഡ (0 ) ധോണി ( 1 ) ഇങ്ങനെ പോകുന്നു സ്‌കോറുകൾ. ഇത് എഴുതുമ്പോൾ 75 – 8 എന്ന വലിയ നാണക്കേടിലാണ് ടീം സ്കോർ നിൽക്കുന്നത്.

ഈ ടീം സ്‌കോറിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. ടീമിന് ജയിക്കണം എന്നോ , റൺ ഉയർത്തണം എന്നോ ആഗ്രഹമില്ല. ആർക്കോ വേണ്ടി ആരൊക്കെയോ കളിക്കുന്നു എന്ന് മാത്രം. ഇന്ത്യൻ ടെസ്റ്റ് ലീഗ് തുടങ്ങിയാൽ ഈ ടീം ജയിക്കും എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം.

Latest Stories

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീഷാഫലം പ്രസിദ്ധീകരിച്ചു, തുടര്‍പഠനത്തിന് അവസര ലഭിക്കുമെന്ന് മന്ത്രി

അല്ലു അര്‍ജുന്‍ സൂപ്പര്‍ ഹീറോയാകും! പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു; ഹൈദരാബാദില്‍ എത്തി അറ്റ്‌ലി

അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഒൻപത് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു; ഐഎൽഡിഎം സമർപ്പിച്ച എസ്ഒപിക്ക് റവന്യു വകുപ്പിന്റെ അനുമതി

IPL 2025: ആരാണ് ഈ നുണകളൊക്കെ പറഞ്ഞുപരത്തുന്നത്, അപ്പോള്‍ റിഷഭ് പന്തിന് നല്‍കുന്ന കോടികള്‍ക്കൊന്നും വിലയില്ലേ, തുറന്നുപറഞ്ഞ് മുന്‍ താരം

'സോണിയക്കും രാഹുലിനുമെതിരെ തെളിവുകളുണ്ട്'; നാഷണൽ ഹെറാൾഡ് കേസിൽ കോടതിയിൽ ഇഡി

എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം..; മാളവികയ്ക്കും സംഗീതിനുമൊപ്പം മോഹന്‍ലാല്‍, 'ഹൃദയപൂര്‍വ്വം' ഫസ്റ്റ്‌ലുക്ക്

'അവിടെനിന്നും ഒരുപാട് സ്നേഹം ലഭിച്ചു, പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞത്'; പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ജ്യോതി മൽഹോത്ര