ഇപ്പോൾ നടക്കുന്ന ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്‌സ് നായകനെ പുറത്താക്കി മത്സരത്തിൽ തിരികെയെത്തി ആർസിബി. ആദ്യം ബാറ്റ് ചെയ്ത ആർസിബി 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ പഞ്ചാബിനായി മികച്ച തുടക്കമാണ് പ്രിയൻഷ് ആര്യയും (24) പ്രഭാസിമ്രാന് (26) ചേർന്ന് നൽകിയത്.
താരങ്ങളുടെ വിക്കറ്റ് പോയതിനു ശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ബാറ്റിംഗ് പ്രകടനം ആർസിബിക്ക് പണി ആകുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ താരം വന്നതും അറിഞ്ഞില്ല, പോയതും അറിഞ്ഞില്ല. റൊമാരിയോ ഷെപ്പേർഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയുടെ ക്യാച്ചിൽ ശ്രേയസ് അയ്യർ പുറത്ത്. രണ്ട് പന്തുകളിൽ നിന്നായി 1 റൺ ആയിരുന്നു താരത്തിന്റെ സംഭാവന.
മുംബൈക്കെതിരെ നടന്ന രണ്ടാം ക്വാളിഫയറിൽ പോലെ ഇന്നത്തെ മത്സരത്തിലും വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ച പഞ്ചാബ് ആരാധകർക്ക് നിരാശ. നിലവിൽ മികച്ച പ്രകടനവുമായി ജോഷ് ഇങ്‌ലീസും (35) നിഹാൽ വാധീരായും (2) ക്രീസിൽ നിൽക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ ഏത് ടീം വിജയിച്ചാലും അവരുടെ കന്നി കിരീടമായിരുക്കും.