GT VS SRH: ഇങ്ങനെയുള്ള മണ്ടന്മാരെ പറഞ്ഞു വിടണം; ഇവന്മാർക്ക് പണി അറിയില്ല; അംപയറിന്റെ തീരുമാനത്തിൽ എതിർപ്പുമായി ശുഭ്മാൻ ഗിൽ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു 38 റൺസിന്റെ ജയം. ഗുജറാത്തിനായി ശുഭ്മാൻ ഗിൽ 38 പന്തിൽ 76 റൺസും, ജോസ് ബട്ലർ 37 പന്തിൽ 64 റൺസും, സായി സുദർശൻ 23 പന്തിൽ 48 റൺസും നേടി സ്കോർ 224 ഇൽ എത്തിച്ചു.

ബോളിങ്ങിൽ ആകട്ടെ പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ രണ്ട വിക്കറ്റുകളും, ഇഷാന്ത് ശർമ്മ ജറാൾഡ് കോട്സി എന്നിവർ ഓരോ വിക്കറ്റുകളും നേടി. എന്നാൽ മത്സരത്തിനിടയിൽ വീണ്ടും വാക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു ഗുജറാത്ത് നായകനായ ശുഭ്മാൻ ഗിൽ.

​ഗുജറാത്ത് പേസർ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അഞ്ചാം പന്ത് ​സൺറൈസേഴ്സ് ബാറ്റർ അഭിഷേക് ശർമയുടെ കാലിൽകൊണ്ടു. ​ഗുജറാത്ത് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് വിധിച്ചില്ല. ഇതോടെ ​ഗുജറാത്ത് താരങ്ങൾ തേർഡ് അംപയറിന്റെ സഹായം തേടി. തേർഡ് അംപയറിന്റെ പരിശോധനയിൽ പന്ത് പിച്ച് ചെയ്തത് അംപയർസ് കോൾ ആണെന്ന് തെളിഞ്ഞു. ഇതാണ് ​ഗില്ലിനെ ചൊടുപ്പിച്ചത്. പിന്നാലെ അംപയറുമായി തർക്കത്തിലായ ​ഗില്ലിനെ സൺറൈസേഴ്സ് താരം അഭിഷേക് ശർമയാണ് കൂളാക്കിയത്.

നേരത്തെ മത്സരത്തിൽ റൺഔട്ടായിതിന് പിന്നാലെയും ​ഗിൽ അംപയറുമായി തർക്കിച്ചിരുന്നു. ഔട്ടായി ഡ​ഗ്ഔട്ടിലെത്തിയതിന് പിന്നാലെയാണ് മാച്ച് ഒഫീഷ്യൽസുമായി ​ഗുജറാത്ത് ടൈറ്റൻസ് നായകന്റെ തർക്കമുണ്ടായത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം