ഒരു ദയയും പ്രതീക്ഷിക്കണ്ട, ഓസ്‌ട്രേലിയ നിന്നെ വെറുതെ വിടില്ല; യുവതാരത്തിന് മുന്നറിയിപ്പുമായി മുന്‍ താരം

ടി20 ലോക കപ്പിലേക്ക് സ്ഥാനമുറപ്പിച്ച താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യര്‍. ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ വരെ ഏറെക്കുറെ സ്ഥാനമുറപ്പിച്ച താരം എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിറംമങ്ങിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വലിയൊരു വീക്കനെസ് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് മുന്‍താരം മദന്‍ ലാല്‍. ശ്രേയസ് ഈ വീക്ക്നെസിനെ മറികടന്നില്ലെങ്കില്‍ ലോക കപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

‘ശ്രേയസ് അയ്യരുടെ ഏറ്റവും വലിയ ദൗര്‍ബല്യം ഷോട്ട് ബോളുകളാണ്. അവയ്ക്കെതിരേ കളിക്കുന്നതില്‍ താരം പരാജയമാണ്. ശ്രേയസിനു ഇതിനെ എങ്ങനെ മറികടക്കമെന്നതാണ് ചോദ്യം. അതിനുള്ള ഉത്തരം താരം തന്നെ കണ്ടെത്തുകയും എത്രയും വേഗത്തില്‍ പരിഹരിക്കുകയും വേണം.’

‘ശ്രേയസ് സെഞ്ച്വറിയടിച്ചാല്‍ ഓസ്ട്രേലിയക്കാര്‍ കൈയടിക്കും, പക്ഷെ അവര്‍ നിങ്ങളെ വെറുതെവിടില്ല. അവിടെ ഒരു ദയയും പ്രതീക്ഷിക്കേണ്ട. ശ്രേയസിനെതിരേ അവര്‍ ഷോര്‍ട്ട് ബോളുകളെറിഞ്ഞു കൊണ്ടേയിരിക്കും. നിലവിലെ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ ഏതു ടീമും എതിരാളികളെക്കുറിച്ചുള്ള ശക്തമായ ട്രാക്ക് സൂക്ഷിക്കും’ മദന്‍ ലാല്‍ മുന്നറിയിപ്പ് നല്‍കി.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ വലിയ സ്‌കോറുകള്‍ നേടാന്‍ ശ്രേയസിനായിരുന്നില്ല. എന്നാല്‍ ഐപിഎല്ലിനു മുമ്പ് ശ്രീലങ്കയ്ക്കെതിരേ നടന്ന ടി20 പരമ്പരയില്‍ താരം ഹാട്രിക് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിരുന്നു.

ടി20 ലോക കപ്പില്‍ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ കളിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരമാണ് ശ്രേയസ്. അതിനാല്‍ തന്നെ താരത്തിന്റെ പ്രകടനം ടീമിന് ഏറെ നിര്‍ണായകമാകും.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി