ന്യുസിലാൻഡിനെതിരെ നടന്ന അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് 46 റൺസിന് വിജയിച്ചിരുന്നു. ഇതോടെ പരമ്പര 4 -1 നു ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ തകർപ്പൻ സെഞ്ചുറിയാണ് നേടിയത്. കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചുറിയും ഹാർദിക് പാണ്ട്യ, അഭിഷേക് ശർമ്മ റിങ്കു സിങ്, ശിവം ദുബൈ എന്നിവർ മികച്ച പ്രകടനവും കാഴ്ച വെച്ചു.
ഇപ്പോഴിതാ കാര്യവട്ടത്ത് സഞ്ജുവിന് പകരം ഇഷാനെ വിക്കറ്റ് കീപ്പറായി നിർത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടി-20 ലോകകപ്പിലെ വിക്കറ്റ് കീപ്പർ എന്ന സ്ഥാനവും സഞ്ജുവിന് നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളക്കം പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ നായകന്റെ പ്രതികരണം.
‘പരമ്പരയുടെ തുടക്കത്തിൽ തന്നെ തിലക് വർമ ടീമിലുണ്ടായിരുന്നില്ല. തിലക് ഇല്ലാത്തതുകൊണ്ടാണ് രണ്ട് കീപ്പര്‍മാരും ടീമില്‍ കളിക്കുന്നത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ അത് കൊണ്ട് ആദ്യ മൂന്ന് മത്സരങ്ങൾ സഞ്ജുവും ശേഷമുള്ള രണ്ട് മത്സരങ്ങൾ ഇഷാനും വിക്കറ്റ് കീപ്പർ ആയി കളത്തിലിറങ്ങണം എന്ന് ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ചിരുന്നു’,
‘ഇഷാൻ കിഷൻ ചെറിയ പരിക്ക് കാരണം നാലാം മത്സരം വിട്ടുനിൽക്കേണ്ടിവന്നിരുന്നു. അതുകൊണ്ടാണ് സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചത്. പരിക്ക് മാറി ഇഷാൻ തിരിച്ചെത്തിയതോടെ വിക്കറ്റ് കീപ്പർ റോളിൽ അദ്ദേഹത്തെ ടീം നിയോഗിക്കുക ആയിരുന്നു’, സൂര്യകുമാർ യാദവ് പറഞ്ഞു.