ഈ ഐ.പി.എല്ലിന് ഒരു പ്രത്യേകതയുണ്ട്, ഏതു ടീമും ആരെയും തോല്പിക്കാന്‍ ശേഷിയുള്ളവരാണ്

ദൈവം തന്നത് ദൈവം എടുത്തു ദൈവത്തിനു സ്തുതി.., ഇങ്ങനെ ആശ്വസിക്കാം മുംബൈ ഇന്ത്യന്‍സിന്. ആദ്യ രണ്ടോവര്‍ മോശമല്ലാതെ എറിഞ്ഞ് അടിച്ചു തകര്‍ത്ത് മുന്നേറിയ പ്രഭ്‌സിമ്രാന്‍ സിങിനെ മികച്ചൊരു യോര്‍ക്കറിലൂടെ എല്‍ബിഡബ്ല്യു ആക്കിയ അര്‍ജ്ജുനില്‍നിന്ന് 16 റാമത്തെ ഓവറില്‍ ഇതുപോലൊന്ന് ആരും പ്രതീക്ഷിക്കുന്നില്ലല്ലോ.

ലാസ്റ്റ് 30 ബോളില്‍ മുംബൈ ഇന്ത്യന്‍സ് വഴങ്ങിയത് 96 റണ്‍സാണ്. ഒരു പക്ഷെ അവരുടെ ഇതുവരെയുള്ള സര്‍വ്വകാല റെക്കോര്‍ഡ് ആയിരിക്കും.  കാമറൂണ്‍ ഗ്രീന്‍ തന്റെ ലാസ്റ്റ് ഓവറില്‍ വഴങ്ങിയത് 25 റണ്‍സ്. കുരുക്കളില്‍ അമ്പുകൊള്ളാത്തവര്‍ ആരുമില്ലെന്ന് കുരുക്ഷേത്ര യുദ്ധവിവരണത്തില്‍ മഹാഭാരതത്തില്‍ പറയും പോലെയാണ് ലാസ്റ്റ് ഓവര്‍ എറിയാന്‍ വന്നവരുടെ അവസ്ഥ. ജോഫ്ര ആര്‍ച്ചര്‍ മുംബൈ ഇന്ത്യന്‍സില്‍ തന്റെ രണ്ടാം കളിയില്‍ 4ഓവറില്‍ 42 റണ്‍സ് വഴങ്ങി ആദ്യവിക്കറ്റ് നേടി പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാണെന്നു തെളിയിച്ചു.

മുംബൈ ഇന്ത്യന്‍സ് ഈ സ്‌കോര്‍ മറികടക്കും എന്ന നിലയിലാണ് മുന്നേറ്റം നടത്തിയത്. ലാസ്റ്റ് ഓവറില്‍ 16 റണ്‍സ് മറികടന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നിരിക്കെ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷം. എണ്ണം പറഞ്ഞ അര്‍ഷ്ദീപ് സിങ് ആദ്യ ബോള്‍ സിംഗിള്‍, രണ്ടാം ബോള്‍ ബൗണ്‍സര്‍, മൂന്നാം ബോളില്‍ മുംബൈയുടെ വിശ്വസ്ത കളിക്കാരന്‍ തിലക് വര്‍മ്മയുടെ മിഡില്‍ സ്റ്റമ്പ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുന്നു. അടുത്ത ബോളില്‍ അതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിപോലെ കഥ ആവര്‍ത്തിച്ചു. രണ്ടു ബോളില്‍ 15 എന്നനിലയിലേക്ക് കഥമാറി.

ആ ലാസ്റ്റ് ഓവറില്‍ അര്‍ഷ്ദീപ് നിര്‍ണ്ണായകമായ രണ്ടു വിക്കറ്റ് വീഴ്ത്തി രണ്ടു റണ്‍സ് വഴങ്ങി
കളി മുംബൈ ഇന്ത്യന്‍സില്‍ നിന്നും തിരികെ വാങ്ങുന്നു. 7 വര്‍ഷത്തിനു ശേഷമാണ് മുംബൈയുടെ തട്ടകമായ വാങ്കഡെയില്‍ അവരെ പഞ്ചാബ് തോല്പിക്കുന്നത് .

ഈ ഐപിഎല്ലിന്‍റെ പ്രത്യേകത ഏതു ടീമും ആരെയും തോല്പിക്കാന്‍ ശേഷിയുള്ളവരാണെന്നതാണ്. 6-7 കളിക്കിപ്പുറത്ത് രണ്ടു കളിതോല്ക്കാത്ത ഒരു ടീമുമില്ല. വരും കളികളില്‍ ആരും ആര്‍ക്കുമുന്നിലും തോല്‍വി വഴങ്ങുന്നതു കാണാം.

എഴുത്ത്: മുരളി മേലേട്ട്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി