കേമൻ ഇമേജ് മാത്രമേ ഉള്ളു, വലിയ ടീമുകളെ കണ്ടാൽ മുട്ടുവിറക്കും; സൂപ്പർതാരത്തെ ട്രോളി വരുൺ ആരോൺ

വമ്പൻ ടീമുകൾക്കെതിരെ വലിയ ടൂർണമെൻ്റുകളിൽ ബാബർ അസം ഫോമിലേക്ക് ഉയരില്ലെന്ന് ഇന്ത്യൻ താരം വരുൺ ആരോൺ പറഞ്ഞിരിക്കുകയാണ് . 2024 ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ നായകൻ ബാബറും മുഹമ്മദ് റിസ്‌വാനും തങ്ങളുടെ ടീമിന്റെ പതനത്തിന് കാരണമായി എന്നും അദ്ദേഹം അവകാശപ്പെട്ടു.

ടി20 ലോകകപ്പിൽ സൂപ്പർ എട്ട് റൗണ്ടിൽ എത്താതെ പാകിസ്ഥാൻ പുറത്തായി. ബാബറും (122) റിസ്വാനും (110) മാത്രമാണ് ടൂർണമെൻ്റിൽ ടീമിനായി 50 റൺസിന് മുകളിൽ സ്‌കോർ ചെയ്‌തത്. സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചർച്ചയ്ക്കിടെ, 2024 ലെ ടി20 ലോകകപ്പിലെ പാക്കിസ്ഥാൻ്റെ മോശം ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് ആരണിനോട് ചോദിച്ചു.

“പാകിസ്ഥാൻ ബാബറിനെയും റിസ്‌വാനെയും അമിതമായി ആശ്രയിച്ചിരിക്കുന്നു. എന്നാൽ ബാബറും റിസ്‌വാനും പാകിസ്ഥാനെ നിരാശപ്പെടുത്തി. ബാബറിനെ കുറിച്ച് പറഞ്ഞാൽ അവൻ വലിയ ടീമുകൾക്ക് എതിരെ റൺ നേടില്ല. നിങ്ങളുടെ പ്രധാന കളിക്കാരന് തിളങ്ങാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്ത് പറയാനാണ്. വലിയ ടീമുകൾക്കെതിരെ നന്നായി കളിക്കാൻ താരത്തിന് ആകുന്നില്ല” ആരോൺ പറഞ്ഞു.

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരിൽ നിന്ന് വ്യത്യസ്തമായി പാകിസ്ഥാൻ്റെ ബാറ്റർമാർ സമ്മർദ്ദ സാഹചര്യങ്ങൾ നേരിടാൻ ആഗ്രഹിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ പേസർ അഭിപ്രായപ്പെട്ടു.

“ഇന്ത്യയുടെ കാര്യമെടുത്താൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും സമ്മർദ്ദ സാഹചര്യങ്ങളിൽ നന്നായി കളിക്കാൻ ശ്രമിക്കുന്നവരാണ് . പാകിസ്ഥാൻ നിരയിലെ ഒരു ബാറ്റർക്കും സമ്മർദ്ദ നിമിഷങ്ങൾ ഇഷ്ടമില്ല. അവർ അതിൽ നിന്ന് ഓടിയൊളിക്കുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് സമ്മർദ്ദ സാഹചര്യങ്ങൾ നേരിടാൻ താരങ്ങൾ മുന്നോട്ട് വരണം ”ആരോൺ പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി