അവനെ പോലെ കാര്യങ്ങൾ മനസിലാക്കുന്ന ആരും ഇല്ല, സഞ്ജുവിനെക്കുറിച്ചുള്ള സംസാരത്തിൽ വികാരപരമായ വാക്കുകൾ പറഞ്ഞ് രാജസ്ഥാൻ റോയൽസ് താരം; വീഡിയോ കാണാം

രാജസ്ഥാൻ റോയൽസിൻ്റെ മുഖമാണ് സഞ്ജു സാംസൺ, ഒരു പതിറ്റാണ്ടായി അവരുടെ ബാറ്റിംഗ് നിരയുടെ നെടുംതൂണായി മലയാളി താരം തുടരുകയാണ്. 2021 സീസൺ മുതൽ അദ്ദേഹം രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന സഞ്ജു അദ്ദേഹത്തിൻ്റെ ശാന്തമായ പെരുമാറ്റത്തിലൂടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

രാജസ്ഥാന്റെ ക്യാപ്റ്റൻ എന്ന നിലയിൽ 50 മത്സരങ്ങൾ താരം കളിച്ച് കഴിഞ്ഞു. ഒരു റോയൽ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ നേതൃത്വവും സംഭാവനയും ആഘോഷിക്കുന്നതിനായി രാജസ്ഥാൻ ഔദ്യോഗിക X ഹാൻഡിൽ സഞ്ജു സാംസണായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവെച്ചു.

രാജസ്ഥാൻ റോയൽസ് കളിക്കാരും ടീം മാനേജ്‌മെൻ്റ് സ്റ്റാഫും സഞ്ജു സാംസണെക്കുറിച്ചും അദ്ദേഹത്തിൻ്റെ യാത്രയെക്കുറിച്ചും വളരെയേറെ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. റിയാൻ പരാഗ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവരെപ്പോലുള്ള കളിക്കാർ സംസാരിക്കുന്നത് വീഡിയോയിൽ കാണാം, അതിൽ സഞ്ജു സാംസൺ നിർണായക സാഹചര്യങ്ങളിൽ എങ്ങനെ ശാന്തനാണെന്ന് ചാഹൽ പറയുന്നു. സഞ്ജുവിന് കാര്യങ്ങൾ നന്നായി മനസ്സിലാകുന്നുണ്ടെന്നും അത് കളിക്കളത്തിലെ എല്ലാ കളിക്കാർക്കും ജോലി എളുപ്പമാക്കുന്നുവെന്നും ലെഗ് സ്പിന്നർ കൂട്ടിച്ചേർത്തു.

വിഡിയോയിൽ സംസാരിക്കുന്ന എല്ലാം വ്യക്തികളും സഞ്ജുവിനെ അത്രമാത്രം സ്നേഹിക്കുന്നു എന്ന് സംഭാഷണങ്ങളിലൂടെ വ്യക്തമാണ്.

Latest Stories

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും