അയാളിൽ ഇനി ബുദ്ധി ഒന്നും അവശേഷിക്കുന്നില്ല, എല്ലാ തന്ത്രവും ഞാൻ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു; സൂപ്പർ താരത്തെ കുറിച്ച് ഹാർദിക്

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയിൽ നിന്ന് കൂടുതൽ ഉപദേശം സ്വീകരിക്കാനില്ലെന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ധോണിയുടെ കീഴിൽ 2016 ജനുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഹാർദിക് ഇന്ത്യയ്‌ക്കായി ടി20യിൽ അരങ്ങേറ്റം കുറിച്ചത്. ഇന്നിങ്സിന്റെ അവസാനം ബാറ്റ് ചെയ്യാനുള്ള ഹർദിക്കിനെ കഴിവ് മുന്നിൽ കണ്ടാണ് ധോണി ടോപ് ഓര്ഡറിലേക്ക് ബാറ്റ് ചെയ്തത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യുകയും ഡെത്ത് ഓവറുകളിൽ ചില ഉജ്ജ്വല കൂട്ടുകെട്ടുകൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അരങ്ങേറ്റം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷം, ഇന്ത്യൻ നായകന്റെ പാത പിന്തുടരുകയാണ് ഹാർദിക്. ഈ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് ഇന്ത്യയുടെ ശ്രദ്ധ മാറിയതോടെ ടി20 ഐ ടീമിന്റെ ചുമതല ഹാർദിക്കിനെ ഏൽപ്പിച്ചു.

ക്യാപ്റ്റൻസിയുടെ കാര്യത്തിൽ ധോണിയിൽ നിന്ന് ഉപദേശം സ്വീകരിക്കുകയാണോ എന്ന ചോദ്യത്തിന് മറുപടിയായി ഹാർദിക് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

“ഇല്ല, അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നപ്പോൾ (ഒരുമിച്ച് കളിക്കുമ്പോൾ) ഞാൻ അവനിൽ നിന്ന് മതിയായ ടിപ്‌സ് വാങ്ങി. ഇപ്പോൾ ഞങ്ങൾ കണ്ടുമുട്ടുമ്പോൾ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികമായി സംസാരിക്കാറില്ല. ധോണിയുടെ അടുത്ത് അവശേഷിക്കുന്ന ബുദ്ധി എല്ലാം ഞാൻ എടുത്തു, ഇനി ഒന്നും അയാളിൽ ബാക്കിയില്ല.”

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ആയിരിക്കും ക്രിക്കറ്റർ എന്ന നിലയിൽ ധോണി ആരാധകർക്കു മുന്നിലേക്ക് ഇറങ്ങുന്ന അവസാനം അവസരം എന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest Stories

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ