ഇന്ത്യൻ ടീമിലേക്ക് ഉള്ള മടങ്ങിവരവിന്റെ കാര്യത്തിൽ ഒരു ഉറപ്പില്ല, നിങ്ങൾ ഉടനെ എന്നെ ആ ടീമിന്റെ ജേഴ്സിയിൽ കാണും: മുഹമ്മദ് ഷമി

എയ്‌സ് പേസർ മുഹമ്മദ് ഷമി കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായി പരിശീലനം ആരംഭിച്ചിരിക്കുകയാണ്. എന്തായാലും താരത്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് എന്നാണ് എന്ന് വ്യക്തത ഉണ്ടായിട്ടില്ല. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങുന്നതിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കളിക്കുന്നതിനെക്കുറിച്ച് താരം ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. ഈ വർഷം ആദ്യം ശസ്ത്രക്രിയയ്ക്ക് വിധേയനായ 33-കാരൻ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ബൗളിംഗ് ആരംഭിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ;

“ഞാൻ എപ്പോൾ മടങ്ങിവരുമെന്ന് പറയാൻ പ്രയാസമാണ്. ഞാൻ കഠിനമായി പരിശ്രമിക്കുന്നു, പക്ഷേ ഞാൻ വീണ്ടും ഇന്ത്യൻ ജേഴ്സി ധരിക്കുന്നതിന് മുമ്പ് നിങ്ങൾ എന്നെ ബംഗാൾ നിറങ്ങളിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗാളിനായി രണ്ട്-മൂന്ന് മത്സരങ്ങൾ കളിക്കാൻ ഞാൻ പൂർണ്ണമായി തയ്യാറായി വരും. ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.”

“പരിക്ക് ഇത്രയും ഗുരുതരമാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം ഐപിഎല്ലും ഐസിസി ടി20 ലോകകപ്പും ഉള്ളതിനാൽ ടി20 ലോകകപ്പിന് ശേഷം അത് പരിഹരിക്കാനായിരുന്നു പദ്ധതി. പക്ഷേ അത് വഷളായി. ഏകദിന ലോകകപ്പ് സമയത്ത് തന്നെ അത് എന്നെ ബുദ്ധിമുട്ടിച്ചു. പരിക്ക് ഇത്രയും ഗുരുതരമായ പ്രശനം ആണെന്നും ഭേദമാകാൻ വളരെയധികം സമയമെടുക്കുമെന്നും അറിഞ്ഞില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ഏകദിന ലോകകപ്പിൽ ഏഴ് കളികളിൽ നിന്ന് 24 വിക്കറ്റുകളുമായി ടൂർണമെൻ്റിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായി പോരാട്ടം അവസാനിപ്പിച്ചു. ഷമി കൂടി വന്നാൽ ഇന്ധന ബോളിങ് യൂണിറ്റിന് അത് നൽകുന്ന പവർ കൂടും എന്ന് ഉറപ്പാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ