ഇതിനേക്കാൾ വലിയ സ്റ്റേറ്റ്മെന്റ് ബിസിസിയോട് പറയാൻ ഇല്ല, നിലപാട് അറിയിച്ച് സഞ്ജു സാംസൺ; വാക്കുകളിൽ നിന്ന് ആ കാര്യം വ്യക്തം

സഞ്ജു സാംസൺ എന്ന മലയാളി താരത്തിന്റെ പേര് എപ്പോഴും ഇന്ത്യൻ ക്രിക്കറ്റിന്റെ ഹോട്ട് ടോപ്പിക്കുകളിൽ ഒന്നാണ്. താരത്തെ ടീമിൽ എടുത്താലും, എടുത്തില്ലെങ്കിലും എല്ലാം വാർത്തയാണ്. ഒരു മലയാളി ആണെന്നത് കൊണ്ട് മാത്രം താരത്തെ ടീമിൽ നിന്ന് ഒഴിവാകുന്നു എന്ന് പറയുന്നവർ ഉണ്ട്. എന്നാൽ പ്രകടനം മോശമായതുകൊണ്ടാണ് സഞ്ജുവിനെ ഒഴിവാകുന്നത് എന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. എന്തായാലും തനിക്ക് ടീമിൽ അവസരം കിട്ടതിനെക്കുറിച്ചും തന്റെ പ്രകടനത്തെക്കുറിച്ചുമെല്ലാം സഞ്ജു തന്നെ അഭിപ്രായം പറയുകയാണ് ഇപ്പോൾ .

കളിക്കാൻ വിളിച്ചാൽ പോയി കളിക്കുമെന്നും അല്ലെങ്കിൽ കളിക്കാൻ വിളിക്കുന്നതിന് വേണ്ടിയുള്ള പണി നോക്കുമെന്നും സഞ്ജു സാംസൺ പറഞ്ഞു. മൂന്ന് ഫോര്മാറ്റിലും കളിക്കാനാണ് ശ്രമം എന്നും അതിനായി കഴിവിനൊത്ത് പരിശ്രമിക്കുമെന്നും പറഞ്ഞ സഞ്ജു പറഞ്ഞു. കൂടാതെ തനിക്ക് അവസാന മത്സരങ്ങളിൽ തിളങ്ങാനാകാത്ത വിഷമവും പങ്കുവെച്ചു.

” കളിക്കാൻ വിളിച്ചാൽ പോയി കളിക്കുക വിളിച്ചില്ലെങ്കിൽ അതിനായി അധ്വാനിക്കുക എന്നതാണ് ചെയ്യുന്ന കാര്യം. അവസാന കുറച്ച്‌ മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചില്ല. എന്നാൽ സങ്കടമില്ല, നന്നായി കളിക്കാനും തിരിച്ചുവരാനും ശ്രമിക്കും. ഒരുപാട് മത്സരങ്ങൾ ഇനിയും വരാനുണ്ട്.” താരം പറഞ്ഞു.

അതേസമയം ഏതെങ്കിലും ഐസിസി ഏകദിന ഇവന്റ് വരുമ്പോൾ സഞ്ജുവിനെ ടി20 സ്‌ക്വാഡിൽ എടുക്കും, ഇനി ടി 20 ഇവന്റ് ആണ് വരുന്നത് എങ്കിൽ ഏകദിന സ്‌ക്വാഡിൽ എടുക്കും.  കഴിഞ്ഞ ടി20 വേൾഡ് കപ്പ് സ്‌ക്വാഡിൽ ഇടം നേടി എങ്കിലും കാഴ്ച്ചക്കാരൻ മാത്രം ആക്കാൻ ആയിരുന്നു സഞ്ജുവിന്റെ വിധി.

ഇനി ഇപ്പോൾ വരുന്നത് ചാമ്പ്യൻസ് ട്രോഫി ആണ് അത് ഏകദിന ഫോർമാറ്റ് ആണ് അത് കൊണ്ട് താൻ ഇന്ത്യക്കായി കളിച്ച അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയ സഞ്ജുവിന് ഏകദിന സ്‌ക്വാഡിൽ ഇടമില്ല, സ്വാഭാവികം. മറിച്ച് ടി20 സ്‌ക്വാഡിൽ ഇടമുണ്ട്. അതും സ്‌ക്വാഡിൽ മാത്രം ആയി ഒതുങ്ങാൻ ആണ് സാധ്യത.

ദ്രാവിഡ് കോച്ച് ആയി വന്നപ്പോൾ സഞ്ജുവിന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് കരുതി, പക്ഷേ ഒന്നും നടന്നില്ല. ട്വീറ്റിലും ഇന്റർവ്യൂസിലും ഒക്കെ സഞ്ജുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയിരുന്ന ഗൗതം ഗംഭീർ കോച്ച് ആയി വന്നപ്പോളും കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല. എന്തായാലും ഇതിനൊക്കെ ഒരു മാറ്റാമാണ് സഞ്ജു ആഗ്രഹിക്കുന്നത്.

Latest Stories

ഗുജറാത്തിലെ സർക്കാർ ആശുപത്രിയിൽ അനധികൃത മരുന്ന് പരീക്ഷണം; 741 വൃക്കരോഗികളുടെ മരണങ്ങളിൽ സംശയം, ഇരയായത് 2352 രോഗികൾ

IND VS ENG: ബുംറ ഇല്ലെങ്കിൽ എന്താ അവന്മാരെ എറിഞ്ഞിടാൻ ഞാനില്ലേ; മുഹമ്മദ് സിറാജിന്റെ പ്രഹരത്തിൽ ഇംഗ്ലണ്ട് ഓൾ ഔട്ട്

ട്രംപിന്റെ നിർദേശം അംഗീകരിച്ച് ഹമാസും; ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണം

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അമേരിക്കയിലേക്ക് പുറപ്പെട്ടു; യാത്ര ദുബായ് വഴി; ഇക്കുറിയും പകരം ചുമതല ആര്‍ക്കും കൈമാറിയില്ല; വിമര്‍ശിച്ച് പ്രതിപക്ഷം

അറസ്റ്റ് വാറന്റും ലക്ഷങ്ങളുടെ പിഴയും ഒഴിവാക്കി; വെള്ളാപ്പള്ളി നടേശനെതിരായ ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കി; പരാതിക്കാരനെ എടുത്ത് കുടഞ്ഞ് ഹൈക്കോടതി

വീണ്ടും നിപ, മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ചെന്നൈയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി, സഞ്ജു സാംസന്റെ പ്രതികരണം വൈറൽ

അല്ലു അര്‍ജുന്റെ പിതാവിനെ ചോദ്യം ചെയ്ത് ഇഡി; നടപടി യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്