സർഫ്രാസിനെ ടീമിൽ എടുക്കാത്തതിന് കാരണമുണ്ട്, അത് മനസ്സിലാക്കുക; തുറന്നുപറഞ്ഞ് ബി.സി.സി.ഐ ഉദ്യോഗസ്ഥൻ

നിലവിൽ ആഭ്യന്തര ക്രിക്കറ്റ് സ്പെക്‌ട്രത്തിലെ ഏറ്റവും മികച്ച ഫോമിലുള്ള താരം സർഫ്രാസ് ഖാന് ഇപ്പോൾ കണ്ടകശനിയാണ്. ഈ കാലയളവിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും സർഫറാസ് ‘ഇപ്പോഴും’ സ്ഥിര സ്ഥാനം നേടിയിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ഇഷാൻ കിഷനെയും സൂര്യകുമാർ യാദവിനെയും തിരഞ്ഞെടുത്തെങ്കിലും ‘റൺ-മെഷീൻ’ സർഫറാസ് പുറത്തായി.

താരത്തെ എന്തുകൊണ്ടാണ് ടീമിൽ എടുക്കാത്തതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെലക്ടർ ഈ വിഷയത്തിൽ മൗനം വെടിഞ്ഞു. സ്‌പോർട്‌സ് സ്റ്റാറിനൊപ്പം ദേശീയ സെലക്ടറായ ശ്രീധരൻ ശരത്, ഇന്ത്യൻ ബാറ്റിംഗ് യൂണിറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ സർഫറാസിന്റെ അസാന്നിധ്യത്തെക്കുറിച്ച് സംസാരിച്ചു.

നിലവിലെ യൂണിറ്റിനെക്കുറിച്ച് പറയുമ്പോൾ, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ചേതേശ്വര് പൂജാര തുടങ്ങിയ മുതിർന്ന താരങ്ങളെയും യുവതാരങ്ങളെയും ശരത് പ്രശംസിച്ചു. “കോഹ്‌ലി ഇപ്പോഴും ഒരു മാച്ച് വിന്നറാണ്. ചേതേശ്വർ പൂജാര ബാറ്റിംഗിൽ സ്ഥിരത കൊണ്ടുവരുന്നു. രോഹിത് ശർമ്മ ഒരു മികച്ച നേതാവും മികച്ച ബാറ്റുമാണ്. ശ്രേയസ് അയ്യർ സ്ഥിരത പുലർത്തുന്നു. ശുഭ്മാൻ ഗില്ലിനും കെ.എൽ. രാഹുലിനും യഥാർത്ഥ കഴിവുണ്ട്,” അദ്ദേഹം പറഞ്ഞു.

സർഫറാസിനെ പറ്റി ചോദിച്ചപ്പോൾ, ‘കോമ്പോസിഷനും ബാലൻസും’ ആണ് യുവ ബാറ്ററെ ഒഴിവാക്കാനുള്ള കാരണമെന്ന് ശരത് ചൂണ്ടിക്കാട്ടി. “അദ്ദേഹം തീർച്ചയായും ഞങ്ങളുടെ റഡാറിലാണ്. തക്കസമയത്ത്, അദ്ദേഹത്തിന് അർഹത ലഭിക്കും. ടീമിനെ തിരഞ്ഞെടുക്കുമ്പോൾ, ബാലൻസ് അത്യാവശ്യം ആണെന്ന് ,” അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ മാത്രമാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ യഥാസമയം തിരഞ്ഞെടുക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ സർഫറാസ് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കാം.

Latest Stories

ലക്കി ഭാസ്കറിന് ശേഷം ഞെട്ടിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറക്കാർ

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; കുടുംബപ്രശ്‌നങ്ങൾ എന്ന് സൂചന

എന്റെ പൊന്നു മക്കളെ ഗംഭീറിന്റെ തീരുമാനങ്ങൾ കേൾക്കരുത്, നിങ്ങൾ ആ താരം പറയുന്നത് കേട്ടാൽ മതി : സുനിൽ ഗവാസ്കർ

ഫഹദ്- വടിവേലു ചിത്രത്തിനെ കൈവിടാതെ പ്രേക്ഷകർ, ആദ്യ രണ്ട് ദിനങ്ങളിൽ മാരീസൻ നേടിയ കലക്ഷൻ പുറത്ത്

IND VS ENG: സ്റ്റോക്സ് ഒരിക്കലും മികച്ച ഓൾറൗണ്ടർ ആവില്ല, അവനെക്കാൾ കേമൻ ആ താരമാണ്: കപിൽ ദേവ്

IND VS ENG: ഏത് മൂഡ് സെഞ്ച്വറി മൂഡ്; ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ച്വറി നേടി ശുഭ്മാൻ ഗിൽ

അയ്യേ പറ്റിച്ചേ...., ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കുള്ള സാവിയുടെ അപേക്ഷ 19കാരന്റെ ക്രൂരമായ തമാശ; നാണംകെട്ട് എഐഎഫ്എഫ്

‘സെല്ലിൽ നിന്ന് കമ്പി മുറിച്ച് ഇഴഞ്ഞു നീങ്ങി, പലതവണയായി വന്ന് സാധനങ്ങൾ ശേഖരിച്ചു'; ഗോവിന്ദച്ചാമി ജയിൽചാടുന്ന സിസിടിവി ദൃശ്യം പുറത്ത്

ലൂസിഫർ മൂന്നാം ഭാ​ഗത്തെ കുറിച്ച് പൃഥ്വി പറയാത്തത് പ്രചരിപ്പിക്കുന്നു, വ്യാജവാർത്തകൾ തളളി താരത്തിന്റെ ഔദ്യോ​ഗിക ടീം

പാകിസ്ഥാനെതിരായ ഡബ്ല്യൂസിഎൽ മത്സരം ബഹിഷ്കരിച്ചു, പക്ഷേ ഏഷ്യാ കപ്പ് മത്സരത്തിന് അനുമതി: ഇന്ത്യൻ കളിക്കാരുടെ കപടതയെ വിമർശിച്ച് ഡാനിഷ് കനേരിയ