CSK VS RR: എന്നെ തടയാൻ മാത്രം കെല്പുള്ള ബോളർമാർ ഇവിടെയില്ല; ചെന്നൈക്കെതിരെ തകർപ്പൻ ഫോമിൽ സഞ്ജു സാംസൺ

ആരാധകർക്ക് വിരുന്നൊരുക്കി സഞ്ജു സാംസൺ. നാളുകൾക്ക് ശേഷം തന്റെ പഴയ ഫോമിലേക്ക് തിരികെയെത്തി രാജസ്ഥാൻ നായകൻ. ഐപിഎലിൽ ചെന്നൈക്കെതിരെ നടക്കുന്ന മത്സരത്തിൽ 31 പന്തിൽ നിന്നായി 3 ഫോറും 2 സിക്‌സും അടക്കം 41 റൺസ് നേടി സഞ്ജു സാംസൺ കളം വിട്ടു. താരത്തിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകർ ഹാപ്പിയാണ്. കൂടാതെ യുവ താരം വൈഭവ് സൂര്യവൻഷിയും 57 റൺസ് നേടി മികവ് തെളിയിച്ചു.

എന്നാൽ ആരാധകർക്ക് നിരാശയായത് ചെന്നൈ നായകൻ എം എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനമാണ്. വൈഭാവിനെ കണ്ട് പഠിക്കണം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. തുടക്കം മുതൽ ചെന്നൈ താരങ്ങൾ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച് വിജയ പ്രതീക്ഷ നിലനിർത്തിയെങ്കിലും അവസാനം ധോണിയുടെ പ്രകടനം അവർക്ക് പണിയായി. 17 പന്തുകളിൽ നിന്നായി വെറും 16 റൺസാണ് താരത്തിന്റെ സംഭാവന.

ആയുഷ് മാത്രേ 20 പന്തിൽ ഒരു സിക്‌സും എട്ട് ഫോറും അടക്കം 43 റൺസും ദേവാൾഡ് ബ്രെവിസ് 25 പന്തിൽ 3 സിക്‌സും 2 ഫോറും അടക്കം 40 റൺസും, ശിവം ദുബൈ 32 പന്തുകളിൽ നിന്നായി 2 സിക്‌സും 2 ഫോറും അടക്കം 39 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ബാക്കി വന്ന താരങ്ങൾ നിരാശയാണ് സമ്മാനിച്ചത്.

ഈ സീസണിലെ ഏറ്റവും മോശമായ ടീം ആരാണെന്ന് ഇന്നറിയാം. ഇന്നത്തെ മത്സരത്തിൽ ഏത് ടീം വിജയിച്ചാലും പ്ലെഓഫിലേക്ക് കയറാൻ അവർക്ക് സാധിക്കില്ല. ഇന്നത്തെ മത്സരത്തോടു കൂടി ഈ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾ അവസാനിക്കും.

Latest Stories

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള