യുവ ഓപ്പണര്‍ ക്യാപ്റ്റനാകുന്നു; നയിക്കുന്നത് ചാമ്പ്യന്‍ ടീമിനെ

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കിരീടനേട്ടമുള്ള മുംബൈ ടീമിനെ യുവ ഓപ്പണര്‍ പൃഥ്വി ഷാ നയിക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 13നാണ് രഞ്ജി ട്രോഫി സീസണ്‍ ആരംഭിക്കുന്നത്. എലൈറ്റ് ഗ്രൂപ്പ് സിയില്‍ കര്‍ണാടക, ഡല്‍ഹി, ഹൈദരാബാദ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവയ്‌ക്കൊപ്പമാണ് മുംബൈക്ക് സ്ഥാനം.

മികച്ച ക്യാപ്റ്റന്‍സി റെക്കോഡും ബാറ്റിംഗ് ഫോമുമാണ് മുംബൈ ടീമിന നയിക്കാന്‍ പൃഥ്വി ഷായ്ക്ക് അവസരമൊരുക്കുന്നത്. മാര്‍ച്ചില്‍ വിജയ് ഹസാരെ ട്രോഫിയില്‍ പൃഥ്വിയുടെ നേതൃത്വത്തില്‍ മുംബൈ ജേതാക്കളായിരുന്നു. എട്ടു മത്സരങ്ങളില്‍ നാല് സെഞ്ച്വറി അടക്കം 827 റണ്‍സാണ് പൃഥ്വി അടിച്ചുകൂട്ടിയത്.

എന്നാല്‍ ഈ സീസണിലെ രണ്ട് വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളിലും മുംബൈ നിറം മങ്ങിപ്പോയി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെയിലും ലീഗ് ഘട്ടത്തില്‍ തന്നെ മുംബൈ പുറത്തായിരുന്നു. സയ്യിദ് മുഷ്താഖ് അലിയില്‍ അജിന്‍ക്യ രഹാനെയും വിജയ് ഹസാരെ ട്രോഫിയില്‍ ഷമാസ് മുളാനിയുമാണ് മുംബൈയുടെ ക്യാപ്റ്റന്‍മാരായത്. രഹാനെയും മറ്റൊരു സീനിയര്‍ താരം സൂര്യകുമാര്‍ യാദവും ഇന്ത്യക്കായി കളിക്കുന്ന സാഹചര്യത്തിലാണ് പൃഥ്വി ഷായ്ക്ക് വഴിയൊരുങ്ങുന്നത്.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി