‘ഇനി എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം പറഞ്ഞാല്‍ ഞാൻ നിന്റെ തൊണ്ട കീറിക്കളയും’; മഗ്രാത്തിനെ ബാറ്റു കൊണ്ടും വാക്കു കൊണ്ടും പഞ്ഞിക്കിട്ട വിന്‍ഡീസ് താരം

ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ പേസ് ബൗളറായിരുന്ന ഗ്ലെന്‍ മഗ്രാത്ത് ഒരിക്കല്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ വെച്ച് വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയാതെ പന്തെറിഞ്ഞ് ക്ഷീണിതനായി നില്‍ക്കെ, എതിര്‍പക്ഷ ടീമിലെ ഒരു യുവ ബാറ്റ്‌സ്മാനെ ഒന്ന് ചൊടിപ്പിക്കാന്‍ തീരുമാനിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘Hey p***y, what does Brian Lara’s d**k taste like?’ .

‘Go and ask your wife’ തിരിച്ച് മഗ്രാത്തിന് നേരെ തന്റെ ശിരസ്സുയര്‍ത്തി ആ യുവതാരത്തില്‍ നിന്നും ഒരു കനത്ത മറുപടിയും. ഏകദേശം തന്നേക്കാള്‍ 10 വയസ്സിന് ഇളയതും, ഉയരത്തില്‍ ഒരടി കുറവുമുള്ള ആ യുവാവില്‍ നിന്നുമുള്ള മറുപടി കേട്ടപ്പോള്‍ മഗ്രാത്തിനെ അത് വല്ലാതെ ചൊടിപ്പിച്ചു. മാത്രവുമല്ല, മഗ്രാത്തിന്റെ ഭാര്യ ആ സമയം ക്യാന്‍സറുമായി പോരാടുകയുമായിരുന്നൂ.. മഗ്രാത്തില്‍ നിന്നും വീണ്ടും ഒരു മറുപടി: ‘If you f**king mention my wife again, I will rip your f**king throat apart.’

ഇത്തവണ ആ യുവാവ് വാക്കാല്‍ മറുപടി നല്‍കിയില്ല. പക്ഷെ, തന്റെ ബാറ്റ് കൊണ്ട് മറുപടി നല്‍കാന്‍ തീരുമാനിച്ചു. അതെ, മഗ്രാത്ത്, ലീ, ഗില്ലെസ്പി, ബിച്ചല്‍, മാക്ഗില്‍ എന്നിവരടങ്ങുന്ന വിഖ്യാത ഓസ്ട്രേലിയന്‍ ആക്രമണത്തെ അദ്ദേഹം ഇല്ലാതാക്കി. മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുമ്പോള്‍, നാലാം ഇന്നിങ്ങ്‌സിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസായ 418 റണ്‍സ് തന്റെ ടീം പിന്തുടര്‍ന്ന് നേടുമ്പോള്‍ 137 പന്തില്‍ നിന്നുമുള്ള 105 റണ്‍സിന്റെ തട്ടു തകര്‍പ്പന്‍ ഇന്നിങ്‌സുമായി ആ യുവ ബാറ്റ്‌സ്മാന്‍ മറുപടി കൊടുത്തു.

അത് മറ്റാരുമല്ല, കരീബിയന്‍ ടീമിലെ ഏറ്റവും ടെക്‌നിക്കല്‍ മികവ് പുലര്‍ത്തിയ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ രാംനരേഷ് സര്‍വാന്‍ ആയിരുന്നു ആ യുവ ബാറ്റ്‌സ്മാന്‍….. ഒരു പക്കാ മാച്ച് വിന്നര്‍… എന്നാല്‍ ഒരു വെസ്റ്റിന്‍ഡ്യന്‍ കളിക്കാരനായത് കൊണ്ടൊ എന്തൊ വേണ്ട പോലെ അയാള്‍ ശ്രദ്ധ നേടിയിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്. മിഡില്‍ ഓര്‍ഡറില്‍ തന്റെ പങ്കാളിയായിരുന്ന ശിവ്‌നരെന്‍ ചന്ദര്‍പോളുമൊത്ത്, ടെസ്റ്റ്/ഏകദിന ഭേദമന്യേ അണ്ടര്‍ പ്രഷറില്‍ നിന്നും കരകയറ്റിയ എത്രയോ ഇന്നിങ്ങ്‌സുകള്‍..

2004 ലെ ICC ചാമ്പ്യന്‍ ട്രോഫി വെസ്റ്റ് ഇന്‍ഡീസ് നേടുമ്പോഴൊക്കെ ടൂര്‍ണമെന്റില്‍ അതി നിര്‍ണ്ണായകമായ ഒരു പങ്ക് വഹിച്ച ബാറ്റ്‌സ്മാനാണ് ഇദ്ദേഹം.. അന്താരാഷ്ട്ര കരിയറിന്റെ അവസാന വര്‍ഷങ്ങളില്‍ ബാറ്റിങ്ങില്‍ അത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല., അതോടൊപ്പം ചില അച്ചടക്ക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിയും വന്നു. എങ്കിലും കരിയറിന്റെ ആദ്യ 10 വര്‍ഷക്കാലങ്ങള്‍ ഒരു ബാറ്റിങ്ങ് ഹീറോ തന്നെയായിരുന്നു ഇദ്ദേഹം.

സാഹചര്യങ്ങള്‍ക്കനുസരിച്ച് ആക്രമണവും , പ്രതിരോധവും തന്റെ ബാറ്റിങ്ങില്‍ സമന്വയിപ്പിച്ചു. സീം ട്രാക്കും, സ്പിന്‍ ട്രാക്കും അയാള്‍ക്ക് ഒരു പോലെയായി. ഒപ്പം ചില ബാറ്റിങ്ങ് റെക്കോര്‍ഡുകളിലും തന്റെ പേര് അയാള്‍ ചേര്‍ത്ത് വെച്ചു. അയാള്‍ ഒരു ബാറ്റിങ്ങ് ഇതിഹാസം തന്നെയായിരുന്നു..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം