വിക്കറ്റ് നേട്ടം അമിതമായി ആഘോഷിക്കരുതെന്നാണ് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം; വെളിപ്പെടുത്തലുമായി സിറാജ്

വിക്കറ്റ് വീഴ്ത്തിയ ശേഷം അമിതമായി ആഘോഷിക്കരുതെന്ന് ടീമംഗങ്ങളും പരിശീലകരും തന്നെ ഉപദേശിച്ചതായി ഇന്ത്യന്‍ പേസറും ആര്‍സിബി താരവുമായ മുഹമ്മദ് സിറാജ്. വിഖ്യാത ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഘോഷം അനുകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് സിറാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അമിതമായ ആഘോഷങ്ങള്‍ പരിക്കിന് കാരണമാകുമെന്ന് മുഹമ്മദ് ഷമിയും ഞങ്ങളുടെ പരിശീലകരും എന്നോട് പറഞ്ഞു. ഞാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അവന്റെ സെലബ്രേഷന്റെയും വലിയ ആരാധകനാണ്. ആ ആഘോഷം തുടര്‍ച്ചയായി ചെയ്താല്‍ എന്റെ കാലുകള്‍ വളയാന്‍ സാദ്ധ്യതയുണ്ട്. അത് ഒഴിവാക്കാന്‍ അവര്‍ എന്നോട് പറഞ്ഞു- സിറാജ് വെളിപ്പെടുത്തി.

ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് സിറാജ് കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാച്ച് സിറാജിന്റെ തലയിലാണ്. ആറ് മത്സരങ്ങളില്‍ നിന്ന് താരം ഇതിനോടകം 12 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഇന്നലെ നടന്ന മത്സരത്തില്‍ സിറാജ് നാല് വിക്കറ്റ്് വീഴ്ത്തിയപ്പോള്‍ ആര്‍സിബി 24 റണ്‍സിന് പഞ്ചാബിനെ പരാജയപ്പെടുത്തി. തന്റെ കൃത്യമായ ലൈനിലും ലെംഗ്തിലും സിറാജ് മിടുക്കനായിരുന്നു. അദ്ദേഹത്തിന്റെ ഓവറുകളില്‍ പഞ്ചാബ് ബാറ്റര്‍മാര്‍ക്ക് വലിയ റണ്‍സ് നേടാനായില്ല.

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്